ബി ജെ ബി എസ് കാലടി/അക്ഷരവൃക്ഷം/അപ്പുക്കുട്ടൻ ആന
അപ്പുക്കുട്ടൻ ആന
ഒരു മനോഹരമായ ഗ്രാമത്തിൽ ഇല്ലിമുളം എന്ന കാട് ഉണ്ടായിരുന്നു. അവിടെ ഒരു വലിയ മാവിൽ ധാരാളം മാങ്ങ ഉണ്ടായിരുന്നു. നല്ല പഴുത്തു തുടുത്ത മാങ്ങകൾ. മാങ്ങകൾ തിന്നാൻ കുഞ്ഞൻ അണ്ണാറക്കണ്ണനും കുഞ്ഞി തത്തമ്മയും ചക്കിക്കിളിയും ഒക്കെ വരുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അപ്പുക്കുട്ടൻ ആന അതുവഴി വന്നു. അവൻ വളരെ ദൂരത്തു നിന്നാണ് വന്നത്. പോരാത്തതിന് മലകയറിയും. അതുകൊണ്ട് അവന് നല്ല ക്ഷീണവും വിശപ്പും ഉണ്ടായിരുന്നു. പെട്ടെന്നാണ് അവൻ മാവ് കണ്ടത്. ധാരാളം പഴുത്ത മാങ്ങകൾ. പഴുത്തു തുടുത്ത മാങ്ങകൾ പറിക്കാൻ ശ്രമിച്ചു. പക്ഷേ അവന് കിട്ടിയില്ല.അവൻ വീണ്ടും വീണ്ടും ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ കിട്ടിയില്ല. അവനാണെങ്കിൽ ആ മാങ്ങകൾ കഴിക്കാൻ കൊതിയായിട്ടും വയ്യ. പെട്ടെന്നാണ് അവൻ ഒരു കാഴ്ച കണ്ടത്. ആ മരത്തിൽ ഒരു ചെറിയ ചില്ല തൂങ്ങി കിടക്കുന്നത്. അവന് കൊതി സഹിക്കാൻ കഴിയാതെ അവൻ തൻെറ ചെറിയ തുമ്പികൈ കൊണ്ട് ചില്ലയിൽ ഒറ്റ വലി. പഠോ... പഠോ... മാങ്ങകൾ അവൻറെ തലയിൽ വീഴാൻ തുടങ്ങി. അവനു സന്തോഷമായി. അവൻ വിശപ്പു തീരും വരെ തിന്നു. കുറച്ചു അവൻ അമ്മയ്ക്കും അച്ഛനും വേണ്ടി എടുത്തു.അവൻ അച്ഛനോടും അമ്മയോടും ഒപ്പം മാങ്ങ കഴിച്ചു രസിച്ചു.
|