17:22, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hijupsulunthy(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒന്നാം പാഠം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മല എന്ന വാക്കിനു താഴെ
പുഴ എന്നെഴുതാം.
മണ്ണ് എന്ന വാക്കിനു മേലെ
വെള്ളം എന്നും.
സൂര്യൻ എന്നെഴുതി വെളിച്ചവും
വായു എന്നെഴുതി കാറ്റും ഉണ്ടാക്കാം.
വിത്ത് എന്ന വാക്കു കുഴിച്ചിടാം.
കാലം എന്ന വാക്കെഴുതി
കാത്തിരിക്കാം.
മീൻ എന്ന വാക്കിനു ചുറ്റും
ഒരു നീല വട്ടം വരയ്ക്കാം.
മനുഷ്യൻ എന്ന വാക്ക്
അവസാനം പഠിച്ചാൽ മതി.
അതിനുമുമ്പ്
ഞാൻ എന്ന ഒറ്റത്തടിയിൽ
നമ്മൾ എന്ന അനേകം ചില്ലകൾ
വരച്ചു പഠിക്കണം.