അത്തം വന്നാൽ പൂവുകളെങ്ങും നൃത്തം ചെയ്തിടുമഴകോടെ ഉത്രാടപ്പൂങ്കാറ്റിൽ മുഴുവൻ ഉപ്പേരികളുടെ മണമാണേ പൊന്നോനത്തിനു കോടിയുടുക്കാൻ വന്നൊരു തുമ്പപ്പൂവുകളേ ഓണത്തപ്പനോടൊപ്പം നിങ്ങൾക്കോണസദ്യ തരുന്നുണ്ടേ തമ്മിൽക്കണ്ടു ചിരിച്ചാൽപ്പോലും നമ്മൾക്കെന്തൊരു സന്തോഷം! എല്ലാരും കൂടൊന്നിച്ചെന്നാ- ലെന്നു വരുമീപ്പൊന്നോണം!
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത