സെന്റ് ബെർക്ക്മാൻസ്സ് എച്ച്.എസ്.എസ്. ചങ്ങനാശ്ശേരി/അക്ഷരവൃക്ഷം/ഉണർന്നുകൂടെ

ഉണർന്നുകൂടെ

 
കാലാദി കാലങ്ങളായ് സമൂഹമൊന്നാകെ
പല ദുരിതങ്ങളും നേരിടവേ,
യുദ്ധവും പ്രളയവും മഹാമാരിയും പിന്നെ
ഭൂകമ്പവും സുനാമിയും അങ്ങനങ്ങനെ..

ദുരിതങ്ങൾ പെരുകവേ ദൈവത്തോട് പ്രാർത്ഥിക്കും
പ്രകൃതിയെ ഓർക്കും പീന്നെയത് പരിപാലിച്ചീടും
മതങ്ങളെ മറന്ന് രാഷ്ട്രീയം മറന്നവർ ഒന്നായീടും
പിന്നെയോ ഭൂതകാല പരകായ പ്രക്രീയ നടത്തീടും

ഉണരുക ഉണരുക ഉണർന്നീടുക
പ്രകൃതീയാമമ്മയെ ഓർത്തീടുക
സ്നേഹത്താൽ അവളെ തഴുകീടുക
സാഹോദര്യത്താൽ മന്നിൽ വളർന്നീടുക

ആദർശ് ആന്റണി ജോസ്
10 സി എസ് ബി എച്ച് എസ് എസ് ചങ്ങനാശ്ശേരി
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത