ഗവ. എൽ പി എസ് കോട്ടൺഹിൽ/അക്ഷരവൃക്ഷം/വിധിയും വിഹിതവും

15:50, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിധിയും വിഹിതവും

വിളിയുണ്ടരികതെന്നറിയണം  നീ ,  
വെറിപൂണ്ട ജീവിതം ത്യജിച്ചിടേണം. 
വിധിപോൽ ദുരന്തങ്ങൾ തേടിയെത്തും ,  
നീയിട്ട വിത്തുകൾ മുളയിടുമ്പോൾ.  

ശുദ്ധത മനസ്സിന്നു വേണമാദ്യം പിന്നെ ,  
വ്യക്തി ശുചിത്വമാണേറെ മുഖ്യം.  
പ്രകൃതിയെ വിശുദ്ധമായ് കണ്കകണ്ണാൽ , 
കാലം കണക്കെടുക്കുന്ന മുന്നേ. 

രോഗം  ! ദുരന്തങ്ങൾ  ! ആഞ്ഞുവീശും ,  
ലോകം ചെറുതായി പോകുമപ്പോൾ.  
ഒന്നാണ് നാമെന്ന പരമസത്യം ,  
ആധിപൂണ്ടോന്നായി ചേർന്നറിയും.
 

അദിതി അനിൽ
4 C ഗവ. എൽ പി എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത