(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായ് നേരിടാം
കൊറോണ ഞാൻ ഒരു അണുവാണെ
പരത്തിടും ഞാൻ നാടാകെ
മനുഷ്യർ ഞങ്ങൾ ഒറ്റകെട്ടായ്
തുരത്തിയോടിക്കും ഒന്നായ്
വീട്ടിൽ തന്നെ ഇരുന്നീടും
നാട്ടിലെങ്ങും ഇറങ്ങാതെ
അടുത്തിരിക്കാൻ നോക്കാതെ
അകന്നിരിക്കും ഒറ്റയ്ക്കായ്
കൈകൾ കഴുകും ഒന്നായ്
വ്യക്തി ശുചിത്വം പാലിക്കും
കൊറോണ നിന്നെ ഭയക്കില്ല
ജാഗ്രതയോടെ ഇരുന്നീടും
നാളെ ഞങ്ങൾക്കൊന്നാകാൻ
ജാഗ്രതയോടെ മുന്നേറും.