ഗവ എൽ പി എസ് കൊല്ലായിൽ/അക്ഷരവൃക്ഷം/അതിജീവനം
അതിജീവനം
മനുഷ്യൻ കാലത്തിന്റെ മറ്റൊരു പരീക്ഷണം കൂടി അതിജീവിക്കാനുള്ള പരിശ്രമത്തിലാണ്. എബോള വൈറസ്, നിപ്പ വൈറസ് അങ്ങനെ മനുഷ്യ ജീവിതത്തെ പിടിച്ചു കുലുക്കിയ വൈറസുകളുടെ കൂട്ടത്തിൽ ഒരു പുതിയ വൈറസുകൂടി - കൊറോണ വൈറസ്. ഇന്ന് ലോകം മുഴുവൻ ജാഗ്രതയോടെ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് കോവിഡ് -19 എന്ന കൊറോണ വൈറസ് രോഗം. നമുക്ക് ചുറ്റിലും അതിന്റെ സാധ്യതകൾ ഉണ്ട് എന്നതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുകയാണ് നമുക്ക് ചെയ്യാവുന്ന കാര്യം. സാധാരണയായി മൃഗങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരു കൂട്ടം വൈറസാണ് കൊറോണ. ഇതിന് കിരീടത്തിന്റെ ആകൃതി ഉള്ളതുകൊണ്ടാണ് ' Crown' എന്ന വാക്കിൽ നിന്നും കൊറോണ എന്ന പേര് രൂപപ്പെട്ടത്. ഈ വൈറസുകളിൽ ചിലതിനു രൂപമാറ്റം സംഭവിച്ച് മനുഷ്യനിൽ രോഗം വരുത്താൻ കഴിയുന്ന രീതിയിൽ കടന്നു വന്ന് പിന്നീട് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് അതിവേഗം പടർന്ന് പിടിച്ചു. 2019 ഡിസംബർ 31 ന് ചൈനയിലെ വുഹാൻ മാർക്കറ്റിലാണ് ഈ വൈറസ് ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഇതിനു പ്രത്യേക വാക്സിനുകളോ മരുന്നുകളോ ഇല്ല എന്നതാണ് നമ്മുടെ മുന്നിലെ ഏറ്റവും വലിയ പ്രതിസന്ധി. നമ്മൾ സ്വയം മുൻകരുതൽ എടുക്കുക എന്നതാണ് ഇതിനെ പ്രതിരോധിക്കാനുള്ള മാർഗം. ആദ്യം നാം ചെയ്യേണ്ടത് ശുചിത്വം പാലിക്കുക എന്നത് തന്നെയാണ്. ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുക. ചുമയ്ക്കുുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മറച്ചു പിടിക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഹസ്തദാനം ഒഴിവാക്കുക, ഇങ്ങനെയുള്ള കുറച്ചു കാര്യങ്ങൾ നാം ശ്രദ്ധിച്ചാൽ നിസാരമായി നമുക്ക് ഈ പ്രതിസന്ധിയെ മറികടക്കാം. മുൻകരുതൽ മാത്രമാണ് ഈ പ്രതിസന്ധിയെ മറികടക്കാനുള്ള ഏകമാർഗം.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |