ഗവ എൽ പി എസ് മുതുവിള/അക്ഷരവൃക്ഷം/അമ്മയ്ക്കായ്
അമ്മയ്ക്കായ്
കൊറോണയെന്ന വൈറസ് വന്നതോടെ നമ്മുടെ രാജ്യം മുഴുവനും ഭയന്നു വിറച്ചു.നമുക്കതിനെ ഒറ്റകെട്ടായി നിന്ന് തുരത്തിയോടിക്കാം.നമുക്ക് എല്ലാവർക്കും കൊറോണ വൈറസിനെ പ്രതിരോധിക്കാം ഭയമല്ല വേണ്ടത് ജാഗ്രതയാണ് .നീങ്ങൾ നമ്മുടെ പ്രവാസികളെ ഓർത്തിട്ടുണ്ടോ ?അവർക്ക് കഴിക്കാനുണ്ടോ കുടിക്കാനുണ്ടോ ഒന്നും നമ്മൾക്കറിയില്ല .അവർ ജോലി ചെയ്ത് കുടുംബം സംരക്ഷിക്കാനാണ് പോയിരിക്കുന്നത് .അല്ലാതെ കൊറോണയെ കൊണ്ടുവരാൻ പോയതല്ല .എന്നാൽ കുറച്ചുപേരെങ്കിലും അവരെ പുച്ഛത്തോടെ കാണുന്നുണ്ട് .ഈ മനോഭാവം ശരിയല്ല.ആരും അഹങ്കരിക്കരുത്.ഒരു വൈറസിനെ കൊണ്ട് ലോകം മുഴുവൻ നശിപ്പിക്കാൻ കഴിയും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |