ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/വിഷുകണി

14:11, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വിഷുകണി

കണ്ടിട്ടുമില്ല നാം കേട്ടിട്ടുമില്ല നാം
വിഷാദം നിറഞ്ഞൊരു വിഷുകണികാലം
അമ്പലമില്ലാത്ത ആഘോഷമില്ലാത്ത
ആരവമില്ലാത്ത വിഷുകണിക്കാലം
കണ്ണനെ പോലും കാണാൻ കഴിയാത്ത
സങ്കടമേറും വിഷുകണികാലം
ഇത്തിരി പോന്നൊരു കുഞ്ഞു ഭീകരൻ
കൊറോണ എന്നൊരു ഭീകരൻ
വീട്ടു തടങ്കലിലിട്ടൊരു കാലം
സ്വാതന്ത്ര്യത്തോടെ വിലസി നടന്ന നാം
പാരതന്ത്ര്യത്തിൻ നോവറിഞ്ഞ കാലം
ഒന്നു നാമോർക്കുക നമ്മളീ ഭൂമിയിൽ
ഒന്നുമല്ലെന്ന നഗ്ന സത്യം

യദുകൃഷ്ണൻ കെ കെ
8 E ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത