ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ/അക്ഷരവൃക്ഷം/മാറുന്ന പരിസ്ഥിതിയും മാറാത്ത ജനങ്ങളും

14:10, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മാറുന്ന പരിസ്ഥിതിയും മാറാത്ത ജനങ്ങളും

പ്രിയപ്പെട്ട കൂട്ടുകാരേ,

നമ്മുടെ പരിസ്ഥിതിയെ കുറിച്ച് നിങ്ങൾക്കെല്ലാവർക്കും അറിയാമല്ലോ. കോടാനുകോടി സസ്യജന്തുജാലങ്ങളും കുന്നുകളും ആകാശം മുട്ടിനിൽക്കുന്ന മലനിരകളാലും അരുവി, കാട്ടാറ്, നദി, സമുദ്രം മുതലായവ കൊണ്ട് സമ്പന്നമാണ് നമ്മുടെ പരി'സ്ഥിതി. പക്ഷികളുടെ ചിലക്കവും പൂമ്പാറ്റകളുടെ മർമ്മസ്വരവുമായി പ്രകൃതി അങ്ങനെ സന്തോഷിക്കുന്നു. ഈ പ്രകൃതിയിലെ എല്ലാ വസ്തുക്കളും സ്ഥിരതയുള്ളതല്ല. അതെല്ലാം ശാശ്വതമാണ്. എന്നും നമ്മുടെ പ്രകൃതി മാറിക്കൊണ്ടിരിക്കുന്നു.

നമ്മുടെ പ്രകൃതിയെ കുറിച്ച് നമുക്ക് ധാരാളം അറിയാം. അതുപോലെ അതിന്റെ മാറ്റങ്ങളേയും. ഋതുഭേദങ്ങൾ മാറുന്നതും മഴ പെയ്യുന്നതും മഞ്ഞു വീഴുന്നതുമെല്ലാം പ്രകൃതിയുടെ മാറ്റങ്ങളിൽ പെടുന്നതു തന്നെ. പൂവിരിയുന്നതും കായ്ക്കുന്നതുമെല്ലാം അതിൽപ്പെടും .

ഒരു കാര്യം നാം ഓർക്കണം. പ്രകൃതിയുടെ സ്വാഭാവിക മാറ്റങ്ങൾക്കു പുറമെ നാം മനുഷ്യർ ഒരു മാറ്റവുമില്ലാതെ അവന്റെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി യന്ത്രങ്ങളും മറ്റും ഉപയോഗിച്ച് അതിനെ ഇടിച്ചും തൊഴിച്ചും നാം അതിന്റെ രൂപത്തെ തന്നെ മാറ്റി മറിക്കുന്നു. അതിലൂടെ നമ്മുടെ പരിസ്ഥിതിയുടെ സ്വാഭാവിക മാറ്റം തന്നെ ഇല്ലാതാകുന്നു. മനുഷ്യൻ മാത്രമാണ് പ്രകൃതിയെ ഉപദ്രവിക്കുന്ന ഒരേയൊരു ജീവി. കുരങ്ങനോ പുലിയോ സിംഹമോ മറ്റു ജീവചാലകങ്ങളോ ഒരു തരത്തിൽ പോലും പ്രകൃതിയെ ഉപദ്രവിക്കുന്നില്ല.

ഒരു കാര്യം കൂടി ഓർക്കുക. പരിസ്ഥിതിയുടെ മാറ്റത്തെ നാം ഇല്ലാതാക്കുമ്പോൾ അതിന്റെ ഫലമായുണ്ടാകുന്ന ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടതും നാം തന്നെയാണ്. അതിന്റെ ചെറിയൊരംശം മാത്രമാണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന കോവിഡ് -19. അതിനെയും മാനവ രാശി ചെറുത്തിരിക്കും. പ്രകൃതിയുടെ മാറ്റത്തിനനുസരിച്ച് നാമും മാറേണ്ടത് അത്യാവശ്യമാണ് എന്നത് ഈ കുറച്ചു കാലങ്ങളിലൂടെ നാം മനസിലാക്കി കഴിഞ്ഞിരിക്കുന്നു. പ്രകൃതിയെ അതിന്റെ വഴിക്ക് വിട്ട് അതിനൊത്ത് വേണം നാം ജീവിക്കേണ്ടത്. അല്ലാതെ നേരെ തിരിച്ചാകാൻ പാടില്ല. മാറുന്ന പരിസ്ഥിതിക്കനുസരിച്ച് നാമ്യം മാറേണ്ടത് വളരെ അത്യാവശ്യമാണ്.

അഭിനന്ദ് ടി വി
9 A ഐ.എം.എൻ.എസ്.ജി.എച്ച്.എസ്.എസ്. മയ്യിൽ
തളിപ്പറമ്പ് സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം