ഒരുനാൾ പൊഴിഞ്ഞീ-ടുമീ പ്രകൃതിതൻ ശോഭ കാണാത്ത സ്വപ്നമായി മാറീടുമോ ഇനി കേൾക്കാൻ കൊതിക്കുന്നതാകീടുമോ എന്തെന്നറിയുമോ മനുഷ്യരെ നിങ്ങൾ- കെന്താണതെന്ന് മൊഴിഞ്ഞിടുമോ പൂവിൽ താണ്ഡവവമാടിക്കളിക്കു-ന്ന പൂമ്പാറ്റകളോട് ചോദിക്കു നിങ്ങൾ കളകള രാഗങ്ങൾ പാടി പഠിക്കുന്ന കാടിന്റെ ദേവിയോടോന്ന് ചോദിക്കു പൂക്കൾ,പുഴുക്കൾ, മലകൾ,നിരകൾ ആരോടാകും ചോദിക്ക നിങ്ങൾ നിങ്ങൾ എന്നോട് ചോദിക്കു ഞാൻ മൊഴിഞ്ഞിടാം അത് പ്രകൃതിതൻ നാശം പ്രകൃതിയെ നശിപ്പിച്ച് മനുഷ്യരെല്ലാം എങ്ങോട്ടാണീ പോകുന്നത് എവിടേക്ക് പോകുന്നു എവിടേക്ക് പോകുന്നു നിങ്ങൾ പ്രകൃതിതൻ കോപത്തിനിരയായവർ മുമ്പിലൊരുവഴി മാത്രം കിടപ്പുണ്ട് ബാക്കിയായി അന്ധരായിതീരരുതെ താങ്ങുക താങ്ങുക ഭൂമിയെ താങ്ങുക പോയ പ്രകൃതിയെ കാത്തിടുക ഒടുവിൽ അമ്മയാകുന്ന ഭൂമീദേവീ അനുഗ്രഹ വസന്തം നൽകീടുമേ..
സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത