ഗവ എൽ പി എസ് പച്ച/അക്ഷരവൃക്ഷം/നമ്മളും ശുചിത്വവും

14:05, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മളും ശുചിത്വവും


ഇന്ന് ലോകമെമ്പാടും കൊറോണ പടർന്നു പിടിച്ചിരിക്കുകയാണല്ലോ. ഈ സാഹചര്യത്തിൽ ശുചിത്വം എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് നമുക്ക് മനസ്സിലാകും. നല്ല ശുചിത്വശീലങ്ങൾ നമ്മളെ രോഗങ്ങളിൽ നിന്നും രക്ഷിക്കുന്നു. കൈകൾ വൃത്തിയായി കഴുകേണ്ടതിന്റെ പ്രാധാന്യം നാം ഈ അവസരത്തിൽ തിരിച്ചറിഞ്ഞു. അതുപോലെ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് പൊത്തിപ്പിടിക്കണമെന്നും നമ്മൾക്കറിയാം. പൊതു സ്ഥലങ്ങളിൽ തുപ്പുന്നത് ചീത്തശീലമാണെന്ന് നാം പഠിച്ചിട്ടുണ്ട്. നമ്മൾ പഠിച്ചിട്ടുള്ള ഈ ശീലങ്ങൾ കൃത്യമായി പാലിച്ചാൽ മതി കൊറോണയെന്ന മഹാമാരിയെ ഭയപ്പെടാതെ ജീവിക്കാൻ.

ആര്യ എസ് ബി
3 ബി ഗവ. എൽ.പി.എസ്. പച്ച
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം