കൂട്ടം തെറ്റിയ കൊറോണ കൂട്ടം
വുഹനിൽ നിന്ന് വിമാനത്തിൽ
പലവഴി പാഞ്ഞപ്പോൾ,
കോലാഹലങ്ങൾ പലതല്ല
കാലക്കേടിൽ ഗോളുകളായി.
കോമാളിയായി വന്ന്,
കോമാളിയാക്കി,
കോലംകെടുത്തി, കൊഞ്ഞനം കുത്തി,
തട്ടകം മാറ്റി, തട്ടാൻ ഒരുങ്ങി
തട്ടിക്കളായാൻ മുന്നിട്ടിറങ്ങി.
തളരാതെ നിന്നു,പൊരുതാൻ ഇറങ്ങി
തന്റേടമുള്ള താപ്പാനകൾ.
പടപട പൊട്ടിച്ചെറിഞ്ഞു
പൊടുന്നനെ കൈ ചങ്ങലകൾ.
ചിന്നി ചിതറിയ കൂട്ടത്തെ
ചുമരിൽ ചേർക്കാതിരിക്കാനായി,
കരുതലോടെ കാത്തുനിന്നു
കാവലാളൻമാർ.
കരുത്തുകാട്ടും ഒരുമയിലൂടെ,
കുടഞ്ഞെറിയും ഒരുക്കത്തോടെ,
കൂട്ടിലേക്കോ,കുട്ടയിലേക്കോ
കൂട്ടത്തിലേക്കു ക്ഷണിക്കില്ല നിന്നെ.
കരുതിക്കോളൂ, പോയ്ക്കോളൂ,
കൊറോണക്ക് ഇവിടെ സ്ഥലമില്ല...