ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/ഹോട്ട്‍സ്‍പോട്ട്

13:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഹോട്ട്‍സ്‍പോട്ട്

ഹോട്ട്‍സ്‍പോട്ട്.
മേടച്ചൂടിന്റെ അലച്ചിലുകൾക്കൊടുവിൽ
രാത്രി വിശ്രമത്തിന്റെ യാമങ്ങളിലെപ്പൊഴോ
മണ്ണെണ്ണ വിളക്കിന്റെ തിരി താഴ്ത്തി
അയാൾ കിടന്നു.
ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ
പൊരുതിക്കൊണ്ടിരിക്കുമ്പോഴാണ്
കൊറോണയെന്ന മഹാമാരി
ജീവനെയും ജീവിതത്തെയും നോക്കി
താണ്ഡവമാടിയത്.
കഠിനാദ്ധ്വാനത്തിന്റെ വിയർപ്പുതുള്ളികൾക്ക് മീതെ
മരണഗന്ധം പടർന്നു പിടിച്ചതറിഞ്ഞ്
അയാൾ ഞെട്ടിയെഴുന്നേറ്റു.
ജീവിതം ഹോട്ട്‍സ്‍പോട്ടാക്കി മാറ്റിയ
മഹാവ്യാധിക്കു മുമ്പിൽ
നിർവ്വികാരനായ് ഒഴിഞ്ഞ ചട്ടിയിലേക്കും
തീരാറായ മരുന്നുകുപ്പിയിലേക്കും നോക്കി
അയാൾ നെടുവീർപ്പിട്ടു.
ലോക്ക് ഡൗണിന്റെ ലോക്ക്
കരിനിഴൽ വീഴ്‍ത്തിയത്
നിർവ്വികാരനായ് നോക്കി നിൽക്കാൻ മാത്രമേ
അയാൾക്ക് കഴിഞ്ഞുള്ളു.

ഫാത്തിമ ഹിദ. പി
8 A ജി.എച്ച്.എസ്.എസ്. പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത