ജി.എച്ച്.എസ്.എസ്. പോരൂർ/അക്ഷരവൃക്ഷം/കൊറോണപ്പാഠങ്ങൾ

കൊറോണപ്പാഠങ്ങൾ
അണുകുടുംബത്തിന്റെ
ആകുലതകൾക്കുമപ്പുറത്ത്
ജീവിതത്തിരക്കുകൾക്കിടയിൽ
ജീവിക്കാൻ മറന്നു പോയ
കുടുംബ നാഥന്
കൊറോണയെന്ന മഹാമാരി
തനിക്ക് ചുറ്റിലും പടർന്നു പിടിച്ചപ്പോൾ
കുടുംബ ബന്ധങ്ങളുടെ ഊഷ്‍മളത
ദർശിക്കാൻ നിമിത്തമായി
രാവിലത്തെ പ്രാതലും
കുടുംബത്തോടൊപ്പം
ഉച്ചഭക്ഷണവും, രാത്രിയും
കൂട്ടുചേർന്ന് കുടുംബത്തോടൊപ്പം
ജീവിച്ചു പോകാൻ
വിധിക്കപ്പെട്ട
മാനവന്റെ അവസ്ഥകളെയോർത്ത്
ഒറ്റച്ചോദ്യം.
രാപ്പകലുകൾ കുടുംബത്തെ വിട്ട്
അകലങ്ങളിലഭയം തേടിയതിന്റെ
സ്വാർഥതകൾക്കെന്തർഥം?

റിൻഷ. ടി.ടി
10 A ജി.എച്ച്.എസ്.എസ്.പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത