പുറത്തെ വലിയ ലോകത്തേക്കാൾ
വലുതാണ് വീടിനകത്തെ ചെറിയ ലോകമെന്ന്
കൊറോണയെന്ന മഹാമാരിയേക്കാള‍്
വലുതാണ് വിശപ്പെന്ന മഹാമാരിയെന്ന്
മതം,ദൈവം,ആരാധാനലയം എന്നിവയ്ക്ക്
സ്നേഹം എന്ന ഒറ്റപ്പേരേയുള്ളുവെന്ന്
മനുജൻ കൈകോർത്താൽ മഹാമാരിയേയും
മതവൈരങ്ങളേയും മറികടക്കാമെന്ന്
അധികമായാൽ അമൃതും ശുദ്ധീ
കരിക്കുവാൻ ഇടയ്ക്കെത്തുമെന്ന്