കെ വി യു പി എസ് പാങ്ങോട്/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
വർത്തമാന കാലത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും, മനുഷ്യരാശിയെ ആകെ ഭീതിയുടെ മുൾമുനയിൽ നിർത്തി പടർന്നു പിടിച്ചുകൊണ്ടിരിക്കുന്നതുമായ "കോവിഡ് 19" എന്ന മഹാമാരിയുടെ പശ്ചാത്തലത്തിലും വളരെ പ്രസക്തമായ ഒരു വിഷയം കൂടിയാണ് "രോഗപ്രതിരോധം " ശരീരത്തിനകത്തും പുറത്തും ഉള്ളതുമായ അണുക്കളുടെ ആക്രമണത്തെ ചെറുത്തുനിൽകാനുള്ള ശരീരത്തിന്റെ ശക്തിയെ ആണ് രോഗപ്രതിരോധം എന്നത് കൊണ്ട് അർത്ഥമാക്കുന്നത് മുൻകാലഘട്ടങ്ങളിൽ പടർന്നുപിടിച്ചതും ജീവഹാനിക്കു വരെ കരണമായതുമായ രോഗങ്ങൾക്കെതിരെ ശരീരത്തിന്റെ രോഗപ്രതിരോധശക്തി കൂട്ടുവാനുള്ള മരുന്നുകൾ കാലക്രമേണ കണ്ടെത്തിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനായി നമ്മൾ വ്യക്തിശുചിത്വവും പരിസരശുചിത്വവും കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുന്നതോടൊപ്പം പോഷക സമൃദ്ധമായ ഇലക്കറികൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചകറികൾ, വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുള്ള പഴവർഗങ്ങൾ, കാൽസ്യം, സോഡിയം, ഫോസ്ഫറസ്, അയൺ, അയഡിൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ മുതലായവ ആഹാരത്തിൽ ഉൾപ്പെടുത്താനും ശ്രദ്ധിക്കണം. കുട്ടികളിലും, പ്രായമായവരിലും രോഗപ്രതിരോധശക്തി പൊതുവെ കുറവായിരിക്കും. ഒരു കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ രോഗ പ്രതിരോഗത്തിനായുള്ള വാക്സിനുകൾ നൽകി വരുന്നു, ഹെപ്പറ്റൈറ്റിസ്, ബി സി ജി തുടങ്ങിയവ ഉദാഹരണങ്ങൾ ആകുന്നു. ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയുംതോറും ജീവന് തന്നെ ഭീഷണി ആകാവുന്ന രോഗങ്ങൾ ഉണ്ടായേക്കാം, പരമ്പരാഗതമായ അസുഖങ്ങളോ അണുബാധയോ രോഗപ്രതിരോധ ശേഷി ക്ഷയിപ്പിക്കാൻ ഇടയാക്കുന്ന ശക്തി കൂടിയ മരുന്നുകളോ രോഗപ്രതിരോധ ശക്തി കുറയാൻ കാരണമാകുന്നു. മേൽ വിവരിച്ച പോലെ ശുചിത്വവും ആഹാരക്രമങ്ങളും പാലിച്ചാൽ മെച്ചപ്പെട്ട രോഗപ്രതിരോധശേഷിയുള്ള ഒരു തലമുറയായി നമുക്ക് മാറാൻ കഴിയും.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |