കൊറോണ നാടു വാണീടും കാലം മനുഷ്യരെല്ലാരും ഒന്നുപോലെ കാറില്ല ബസ്സില്ല ലോറിയില്ല റോട്ടിലെപ്പോഴും ആളുമില്ല തിക്കും തിരക്കുമില്ല ട്രാഫിക്കില്ല സമയത്തിനൊട്ടും വിലയുമില്ല പച്ച നിറമുള്ള മാസ്കുമായി കണ്ടാൽ എല്ലാരും ഒന്നുപോലെ കുറ്റം പറയുവാനാണെങ്കിലും വായ തുറക്കുവാൻ കഴിയില്ലാല്ലോ തുന്നിയ മാസക്കിന്നു മൂക്കിലിരിക്കുമ്പോൾ മിണ്ടാതിരിക്കുന്നതെത്ര കാമ്യം വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ വട്ടം കറക്കി ചെറുകീടാമൊന്ന് കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ