സെന്റ് ജോസഫ് എച്ച് എസ് എസ് പുളിങ്കുന്ന്/അക്ഷരവൃക്ഷം/സംഹാരമൂർത്തിയാകുന്ന വൈറസ്

13:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സംഹാരമൂർത്തിയാകുന്ന വൈറസ്

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തുകയാണ്.മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയക്കേണ്ടതുണ്ട്.എന്തൊക്കൊയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ?; കൊറോണയെ എങ്ങനെ പ്രതിരോധിക്കാം?; ഇതിനെക്കുറിച്ച് നാം കൂടുതൽ മനസ്സിലാക്കണം. ലോകം ഭീതിയിലാണ്. ആളുകളിൽ നിന്ന് ആളുകളിലേക്ക് അനുനിമിഷം പടരുകയാണ്.ആദ്യം ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ ഇന്ന് ലോകരാഷ്ട്രങ്ങൾ മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.ഇതിനകം നിരവധി പേരാണ് ഈ വൈറസിന് ഇരയായിരിക്കുന്നത്. ചൈനയിൽ മാത്രമായി 3000 ത്തിലധികം പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.160 ലധികം രാജ്യങ്ങളിൽ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ, ഇതിന്റെ പ്രതിവിധി എന്താണെന്നും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പലർക്കും ആശങ്കയുണ്ടാവും എന്താണ് കൊറോണ വൈറസ് എന്ന്. സാധാരണ യായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്ന് പറയുന്നതിനെക്കാൾ നല്ല ത് വൈറസൂകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ എന്ന് പറയുന്നതായിരിക്കും കൂടുതൽ ഉചിതം. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതു കൊണ്ടാണ് ക്റൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന് പേര് നൽകിയിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വസനസംവിധാനങ്ങളെതകരാറിലാകാൻ കെൽപ്പുള്ള കൊറോണ വൈറസുകളായിരുന്നു, സാർസ്, മെർസ് എന്നിവ. 2019 ൽ ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിൽ വുഹാനിലാണ് ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, തായ്‌വാൻ, ദക്ഷിണ കൊറിയ, യമൻ എന്നിവിടങ്ങളിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നു. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണ് എന്ന് തിരിച്ചറിയേണ്ടതുണ്ട്. പനി ,ചുമ, ശ്വാസതടസ്സം, തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീടിത് ന്യൂമോണിയയിലേക്ക് നയിക്കും.വൈറസ് ബാധിക്കുന്നതും രോഗം തിരിച്ചറിയുന്നതും തമ്മിലുള്ള ഇടവേള 10 ദിവസമാണ്.5മുതൽ6 ദിവസം വരെയാണ് ഇൻകുബേഷൻ പീരിഡ്. 8 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടു നിൽക്കുന്ന പനി കടുത്ത ചുമ, ജലദോഷം അസാധാരണമായ ക്ഷീണം, ശ്വാസതടസ്സം എന്നിവ കണ്ടെത്തിയാൽ കൊറോണ സ്ഥിരീകരിക്കാം.അതിനാൽ നമുക്ക് അതീവ ജാഗ്രത വേണം. പ്രത്യേകമായി ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ശുചിത്വമാണ്.ആശുപത്റിയിലോ രോഗികളുമായോ അല്ലെങ്കിൽ പൊതുയിടങ്ങളിൽ ഇടപഴകിയശേഷമോ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. ഈ വൈറസ് ബാധയ്ക്ക് വാക്സിനോ മരുന്നോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് നാം ജാഗ്രത പാലിക്കണം.

അലൻ അംബ്റോസ്
9 B [[|സെന്റ് ജോസഫ്‌സ് എച്ച് എസ് എസ് പുളിങ്കുന്ന്]]
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം