13:19, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18761(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=സ്വർഗ്ഗ ഭൂമിയെ നഗരമാക്കുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കളും പുഴകളും മലകളും വയലും
എത്ര മനോഹരം ഈ പ്രപഞ്ചം
ദൈവ ഭൂമി എന്ന് നാം മനുഷ്യർ
വാനോളം പാടി ഉയർത്തിയില്ലേ...
പൂക്കളോടും പുഴകളോടും കൂടെ
ആടിത്തിമിർത്തില്ലേ മനുഷ്യർ
ആ നാം തന്നെ ഭൂമിയുടെ ആപരരാകുന്ന ദിനം വന്നത്തിയോ?
നമ്മുടെ ഭൂമിയെ മാലിന്യകൂമ്പാരമാക്കുന്നുവോ നാം
പുഴയേയും മലയേയും കവറും
ചവിറ്റു കൂനയാക്കിയില്ലേ നാം
എന്തിനു ഏറെ പറയുന്നു നാം
നമ്മുടെ പരിസരം തന്നെ നശിച്ചുവോ
നോക്കുവിൻ സഹോദരരേ സൂക്ഷിച്ചു കേൾക്കുക
നാം നമ്മുടെ നാശത്തിനു തിരി കൊളുത്തീതല്ലോ
പ്രകൃതിയെ ശുചിയായി സൂക്ഷിച്ചില്ലേൽ
നാം നേരിടുന്ന പ്രശ്നങ്ങൾ അപ്രവചനീയം
നമ്മുടെ ഭൂമിയെ ശുചിയായി സൂക്ഷിക്കാൻ
നാം തന്നെ കരുതലെടുത്തേ തീരൂ.....