ജി.എം.എൽ.പി.എസ്. പാറപ്പുറത്ത് പറമ്പ്/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
2020 ജനുവരിയിൽ ചൈനയിലെ വുഹാനിൽ പടർന്ന് പിടിച്ച ഒരു വൈറസാണ് കൊറോണ ഈ വൈറസ് ലോകത്തിലെ പല രാജ്യങ്ങളിലേക്കും വ്യാപിച്ച് കഴിഞ്ഞു. ഈ രോഗം ബാധിച്ചു നിരവധി ആളുകൾ മരിക്കുകയും ചെയ്തു. കുറേ പേര് നിരീക്ഷണത്തിലുമുണ്ട്.ഏറ്റവും കൂടുതൽ മരിച്ചത് ചൈനയിലാണ്.ഈ രോഗത്തിൻ്റെ ലക്ഷണങ്ങൾ പനി ചുമ തൊണ്ടവേദന ശ്വാസതടസ്സം എന്നിവയാണ്. ചുമ തുമ്മൽ ഇവ ഉണ്ടാവുമ്പോൾ രോഗിയുടെ വായിൽ നിന്നും മൂക്കിൽ നിന്നും പുറത്തേക്ക് തെറ്റിക്കുന്ന സ്രവങ്ങളിൽ നിന്നും രോഗി സ്പർശിച്ച സ്ഥലത്ത് തൊടുമ്പോയും രോഗിയുമായി അടുത്ത് ഇടപെടുമ്പോയും ഈ രോഗം പകരും. വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഈ രോഗത്തിന് മരുന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. രോഗി ധാരാളം വെള്ളം കുടിക്കണം വിശ്രമവും അത്യാവശ്യമാണ്. നമ്മുടെ കേരളത്തിൽ കൊറോണ വ്യാപിക്കാതിരിക്കാൻ നമ്മുടെ സർക്കാരും ആരോഗ്യവകുപ്പും മുൻകരുതലും സഹായവും ചെയ്യുന്നുണ്ട് . നമ്മൾ ജാഗ്രത പാലിക്കണം,ഈ രോഗം നമുക്ക് വരാതിരിക്കാൻ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻ്റ് വൃത്തിയായികഴുകണം.മാസ്ക് ധരിക്കണം. ശരീരത്തിൻ്റെ രോഗ പ്രതിരോത ശേഷി വർധിപ്പിക്കണം. അതിന് ആവശ്യമായ സാധനങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
|