പരിയാരം യു പി എസ്‍‍/അക്ഷരവൃക്ഷം/ശുചിത്വ കേരളം

12:28, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം
    പ്രാചീന കാലം മുതല് നമ്മുടെ പൂര്വികര് ശുചിത്വത്തിന്റെ കാര്യത്തില് ഏറെ ശ്രദ്ധ ഉള്ളവരായിരുന്നു എന്ന് നമ്മുടെ പുരാതന സംസകാരത്തിന്റെ തെളിവുകള് വ്യെക്തമാക്കുന്നു. ശുചിത്വം ഒരു സംസ്കാരമാണെന്ന് തിരിച്ചരിഞ്ഞവരായിരുന്നു നമ്മുടെ പൂര്വികര്. ആരോഗ്യം പോലെ തന്നെ വ്യക്തി ആയാലും സമൂഹത്തിനായാലും ശുചിത്വം ഏറെ പ്രാധാന്യമുള്ളതാണ്.
     
          ആരോഗ്യ-വിദ്യാഭാസ മേഖലകളില് ഏറെ മുന്പന്തിയില് നില്ക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും ശുചിത്വത്തിന്റെ കാര്യത്തില് നാം ഏറെ പുറകിലാണ്.വ്യക്തി ശുചിത്വത്തില് ഏറെ പ്രാധാന്യം കല്പ്പിക്കുന്ന മലയാളി പരിസരശുചിത്വത്തിലും പൊതുശുചിത്വത്തിലും എന്തുകൊണ്ടാണ് ആ പ്രാധാന്യം കല്പ്പിക്കാത്തത്? നമ്മുടെ ബോധനിലവാരത്തിന്റെയും കാഴ്ചപ്പാടിന്റെയും പ്രശ്നമാണ്. ആരും കാണാതെ മാലിന്യം നിരത്ത് വക്കില് ഇടുന്ന , സ്വന്തം വീട്ടിലെ മാലിന്യം അയല്കാരന്റെ പറമ്പിലേക്കെറിയുന്ന, സ്വന്തം വീട്ടിലെ അഴുക്കുജലം രഹസ്യമായി ഓടയിലെക്ക് ഒഴുക്കുന്ന മലയാളി തന്റെ കപട സാമ്സ്കാരികമൂല്യബോധത്തിന്റെ തെളിവ് പ്രകടിപ്പിക്കുകയല്ലേ ചെയ്യുന്നത്.
         ആവര്ത്തിച്ചു വരുന്ന പകര്ച്ചവ്യാദികള് നമ്മുടെ ശുചിത്തമില്ലായ്മയ്ക്ക് കിട്ടുന്ന പ്രതിഭലമാണെന്ന് നാം തിരിച്ചറിയുന്നില്ല.മാലിന്യത്തിന്റെ പേരില് സംസ്ഥാനത്ത് പലയിടത്തും സംഘര്ഷങ്ങള് ഉടലെടുക്കുന്നു.
          
ശുചിത്വം എന്നാല് 

വ്യക്തികളും അവര് ജീവിക്കുന്ന ചുറ്റുപാടും അന്തരീക്ഷവും മാലിന്യവിമുക്തമായിരിക്കുന്ന അവസ്ഥയാണ് ശുചിത്വം. അതുകൊണ്ട് വ്യക്തി ശുചിത്വത്തതോടൊപ്പം മനുഷ്യമല-മൂത്ര വിസര്ജ്യങ്ങളുടെയും സുരക്ഷിതമായ പരിപാലനവും ശുചിത്വം എന്നതില് ഉള്പ്പെടുന്നു. വ്യക്തിശുചിത്വം, ഗൃഹശുചിത്വം, പരിസരശുചിത്വം, സ്ഥാപനശുചിത്വം, പൊതുശുചിത്വം, സാമൂഹ്യശുചിത്വം എന്നിങ്ങനെയെല്ലാം ശുചിത്വത്തെ നാം വേർതിരിച്ച് പറയുമെങ്കിലും യഥാര്ത്ഥത്തില് ഇവയെല്ലാം കൂടി ചേര്ന്ന ആകത്തുകയാണ് ശുചിത്വം.

   *   ശുചിത്വമില്ലായ്മ എവിടെയെല്ലാം?

എവിടെയെല്ലാം നാം ശ്രദ്ധിച്ചു നോക്കുന്നുവോ അവിടെയെല്ലാം നമുക്ക് ശുചിത്വമില്ലായ്മ കാണാന് കഴിയുന്നതാണ്. വീടുകള്, സ്കൂളുകള്, ഹോട്ടലുകള്, കച്ചവടസ്ഥാപനങ്ങള്, ഹോസ്റ്റലുകള്, ആശുപത്രികള്, സര്ക്കാര് സ്ഥാപനങ്ങള്, ഓഫീസുകള്, വ്യവസായ ശാലകള്, ബസ്സ് സ്റ്റാന്റുകള്, മാര്ക്കറ്റുകള്, റെയില്വേ സ്സ്റ്റെഷനുകള്, റോഡുകള്, പൊതുസ്ഥലങ്ങള് തുടങ്ങി മനുഷന് എവിടെയെല്ലാം പോകുന്നുവോ അവിടെയെല്ലാം ശുച്ചിത്വമില്ലായ്മയുമുണ്ട്. നമ്മുടെ കപട സാംസ്കാരിക ബോധം ഇതൊന്നും കണ്ടില്ലെന്നു നടിക്കാന് നമ്മെ പ്രേരിപ്പിക്കുനന്നു. അതുകൊണ്ട് ശുചിത്വമില്ലായ്മ ഒരു ഗൗരവപ്പെട്ട പ്രശ്നമായി നമുക്ക് തോന്നുന്നില്ല. പ്രശ്നമാണെന്ന് കരുതുന്നുണ്ടെങ്കില് അല്ലെ പരിഹാരത്തിന് ശ്രമിക്കുകയുള്ളൂ. ഇത് ഇങ്ങനെയൊക്കെ ഉണ്ടാവും എന്ന മാനോഭാവം അപകടകരമാണ്.

  • ശുചിത്വമില്ലായ്മ എന്തുകൊണ്ട്?

വ്യക്തി ശുചിത്വമുണ്ടായാല് ശുചിത്വമായി എന്നാ തെറ്റിദ്ധാരണ. ശുചിത്വവും ആരോഗ്യവും തമ്മിലുള്ള ബന്ധം തിരിച്ചരിയായ്ക സ്വാര്ത്ഥചിന്ത –ഞാനും എന്റെ വീടും വൃത്തിയായാല് മതിയെന്ന ധാരണ. പരിസര ശുചിത്വമോ, പൊതുശുചിത്വമോ സാമൂഹ്യശുചിത്വമോ താന് പരിഗണിക്കേണ്ടതല്ല, അല്ലെങ്കില് അത് തന്റെ പ്രശ്നമല്ല എന്നാ മനോഭാവം. പരിസര ശുചിത്വക്കുറവ് തന്നെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിക്കാനുള്ള കഴിവില്ലായ്മ ,റോഡില് കെട്ടി നില്ല്ക്കുന്ന മലിനജലം തന്റെ കിണറിലും എത്തി തന്റെ കിണര് ജലവും മലിനമാകുമെന്നും, അതുപോലെ തന്റെ പുരയിടത്തിനു പുറത്തുള്ള മലിനജലത്തിലും കൊതുക് വളരുമെന്നും അത് തനിക്കും അപകടകരമാകുമെന്നും ചിന്തിക്കാനുള്ള കഴിവ് നഷ്ടപെട്ടവരാണ് നാം. മാറിയ ജീവിത സാഹചര്യങ്ങളും പ്രകൃതി സൗഹൃദ വസ്തുക്കളോട് വിട പറയുന്നതും താനുണ്ടാക്കുന്ന മാലിന്യം ഇല്ലായ്മ ചെയ്യേണ്ടവര് മറ്റാരോ ആണെന്ന തെറ്റിദ്ധാരണ നഷ്ടപ്പെട്ട പ്രതികരണശേഷി (ശുചിത്വമില്ലായ്മ കണ്ടാലും കണ്ടില്ലെന്ന് നടിച്ച് കടന്ന് പോകുന്നു) മാലിന്യ സംസ്കരണ- പരിപാലന സംവിധാനങ്ങളുടെ അപര്യാപ്തത, കാര്യപ്രാപ്തിയില്ലായ്മസാമൂഹ്യബോധമില്ലായ്മ, ശുചിത്വവും സാമൂഹ്യബോധവും പൗരബോധവും സാമൂഹ്യബോധവും ഉള്ള ഒരു സമൂഹത്തില് മാത്രമേ ശുചിത്വം സാദ്യമാവുകയുള്ളു. ഓരോരുത്തരും അവരവരുടെ കടമ നിറവേറ്റിയാല് ശുചിത്വം താനേ കൈവരും. ഞാനുണ്ടാക്കുന്ന മാലിന്യം സംസ്കരിക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണെന്ന് ഓരോരുത്തരും കരുതിയാല് പൊതു ശുചിത്വം സ്വയം ഉണ്ടാകും. ഞാന് ചെല്ലുന്നിടമെല്ലാം ശുചിത്വമുല്ലതായിരിക്കനമെന്ന ചിന്ത ഉണ്ടെങ്കില് ശുചിത്വമില്ലായ്മക്കെതിരെ പ്രവര്ത്തിക്കും, പ്രതികരിക്കും. സാമൂഹ്യബോധമുള്ള ഒരു വ്യക്തി തന്റെ ശുചിത്വത്തിനു വേണ്ടി മറ്റൊരാളുടെ ശുചിത്വാവകാശം നിഷേധിക്കുകയില്ല. അയല്ക്കാരന്റെ പറമ്പിലേക്ക് മാലിന്യം വലിചെറിയുന്നവര് അയല്ക്കാരുടെ ശുചിത്വത്തിനുള്ള അവകാശത്തിന്മേല് കയ്യേറ്റം നടത്തുകയാണ്.

ശുചിത്വമുള്ള ചുറ്റുപാട് അവകാശം ജീവിക്കാനുള്ള അവകാശം എല്ലാവരുടെയും മൗലികാവകാശമാണ്. ജീവിക്കാന് ഉള്ള അവകാശമെന്നാല് ശുചിത്വമുള്ള അന്തരീക്ഷത്തിലും ശുചിത്വമുള്ള ചുറ്റുപാടിലും ജീവിക്കാനുള്ള അവകാശം എന്നാണര്ത്ഥം. ശുചിത്വലുള്ള ചുറ്റുപാടിലും അന്തരീക്ഷത്തിലും ജീവിക്കുന്നത് അന്തസ്സാണ്, അഭിമാനമാണ്. അതായത് ശുചിത്വം അന്തസ്സിന്റെയും അഭിമാനത്തിന്റെയും പ്രശ്നമാണ്. ശുചിത്തമില്ലാത്ത ചുറ്റുപാടില് ജീവിക്കുമ്പോള് അന്തസ്സും അഭിമാനവും ഇല്ലാത്തവരായി മാറുന്നു. ജീവിതഗുനനിലവാരതിന്റെ സൂചന കൂടിയാണ് ശുചിത്വം. ശുചിത്വമുള്ള ചുറ്റുപാടില് ജീവിക്കുന്നവരുടെ ആരോഗ്യം മാത്രമല്ല ജീവിതഗുനനിലവാരവും ഉയര്ത്തപ്പെടും. മലിനീകരണം എന്നാല് ശുചിത്വമില്ലായ്മക്ക് കാരണമാകുന്ന അവസ്ഥയാണ് മലിനീകരണം. എന്നാല് ശുചിത്വമില്ലായ്മ മൂലം ഉണ്ടാകുന്ന അവസ്ഥയുമാണ് മലിനീകരണം. ഉപയോഗശൂന്യമായ വസ്തുക്കളുടെ കുമിഞ്ഞുകൂടലാണ് ലളിതമായി പറഞ്ഞാല് മലിനീകരണം.ഇത്തരം വസ്തുക്കളാല് വീടും പരിസരവും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും മലിനീകരിക്കപ്പെടുന്നു. ഈ മാലിന്യങ്ങള് മണ്ണിനേയും വെള്ളത്തേയും അന്തരീക്ഷത്തെയും മലിനമാക്കുന്നു. അതോടെ പരിസ്ഥിതിയും മലിനമാകുന്നു. ഏത് തരം മാലിന്യവും പാരിസ്ഥിതിക മലിനീകരണത്തിന് കാരണമാകുന്നു.

ഉപയോഗശൂന്യമായ വസ്തുക്കളെല്ലാം മാലിന്യങ്ങളല്ല. അത് വലിച്ചെറിയപ്പെടേണ്ടതുമല്ല. അവയെ അവസ്ഥാന്തരം സംഭവിക്കുന്നതിന് മുമ്പ് എത്തേണ്ട സ്ഥാനത്ത് എത്തിച്ചാല് അവ ഉപയോഗശൂന്യമായ വിഭവങ്ങള് ആയി മാറും. വീട്ടുമുറ്റത്ത് കിടക്കുമ്പോള് ചാണകം ഒരു മാലിന്യമാണ്. അത് ചെടിയുടെ ചുവട്ടില് എത്തുമ്പോഴോ , ഏറെ അത്യാവശ്യമായ വളമായി മാറുന്നു. പാഴ്വസ്തുക്കളെന്നു നാം കരുതുന്ന മിക്കവയുടെയും സ്ഥിതി ഇതാണ്. ഈ തിരിച്ചറിവുണ്ടായാല് മലിനീകരണം ഒരു പരിധി വരെ തടയാന് കഴിയുന്നതാണ്.

  • മാലിന്യപരിപാലനം എന്നാല്?

മാലിന്യങ്ങളെ തരം തിരിച്ച് ഓരോതരം മാലിന്യത്തെയും ഏറ്റവും അനുയോജ്യവും അപകടരഹിതവുമായ രീതിയില് ഉപയോഗപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്യലാണ് മാലിന്യപരിപാലനം. വ്യവസായശാലകള്, ആശുപത്രികള്, അറവ്ശാലകള് എന്നിവിടങ്ങളിലെ മാലിന്യങ്ങളുടെയും പൊതുവായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങളുടെയും പരിപാലനത്തിന് മെച്ചപ്പെട്ട സാങ്കേതികവിദ്യയും വലിയ മുതല്മുടക്കും മറ്റും ആവശ്യമാണ്. അത് ഉത്തരവാദിത്തപ്പെട്ടവര് കണ്ടെത്തി നടപ്പില് വരുത്തേണ്ടതാണ്. എന്നാല് വലിയ മുതല് മുടക്കോ സാങ്കേതിക വിദ്യകളോ ഒന്നും ആവശ്യമില്ലാതെ തന്നെ വളരെ ലളിതമായി ഗാര്ഹിക മാലിന്യങ്ങള് പരിപാലിക്കാന് കഴിയുന്നതാണ്. വീടുകളിലെ മാത്രമല്ല ഫ്ലാറ്റുകള്, ഹോട്ടലുകള്, ലോഡ്ജുകള്, ഹോസ്റ്റലുകള്, സ്കൂളുകള് എന്നിവിടങ്ങളിലെയും മാലിന്യങ്ങള് ഇപ്രകാരം പരിപാലിക്കവുന്നതാണ്.

*  വ്യക്തികള് ചെയ്യേണ്ടത്
    വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, മാലിന്യം പരമാവധി കുറയ്ക്കുന്ന ജീവിതരീതി അവലംബിക്കുക

വീട്ടിലെ മാലിന്യം വഴിയോരത്തേക്ക് വലിച്ചെറിയാതെ, ജൈവ മാലിന്യങ്ങള് അവിടെ തന്നെ സംസ്കരിക്കുക, അജൈവ മാലിന്യങ്ങള് യഥാസ്ഥാനങ്ങളില് നിക്ഷേപിക്കുക. വീട്ടിലെ അഴുക്ക് വെള്ളം ഓടയിലെക്ക് ഒഴുക്കാതെ അവിടെത്തന്നെ പരിപാലിക്കുക. ഫ്ലാറ്റുകളില് താമസിക്കുന്നവരും സ്ഥാപനങ്ങള് നടത്തുന്നവരും അവരുണ്ടാക്കുന്ന മാലിന്യം സംസ്ക്കരിക്കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുക. വ്യക്തികള്, ഫ്ലാറ്റുകള്, ആശുപത്രികള്, അറവ്ശാലകള്, കോഴി-പന്നി ഫാമുകള്, വ്യവസായ ശാലകള് മുതലായവ നടത്തുന്ന മലിനീകരണത്തിനെതിരെ പ്രതികരിക്കുക, പ്രവര്ത്തിക്കുക.

  • നല്ല നാളേക്കായി

പ്രഖ്യാപനങ്ങളോ മുദ്രാവാക്യങ്ങളോ അല്ല നമുക്ക് വേണ്ടത്. നാളെയെങ്കിലും നമ്മുടെ വീടുകള്, ഓഫീസുകള്, സ്ഥാപനങ്ങള്, ഗ്രാമങ്ങള്, ശുചിത്വമുള്ളവയാകണം. അതിന് ഓരോ വ്യക്തിക്കും ഉത്തരവാദിത്തമുണ്ട്. തദ്ദേശ ഭരണസ്ഥാപനങ്ങള്ക്ക് ഉത്തരവാദിത്തമുണ്ട്. എല്ലാവരും ഒത്തൊരുമിച്ച് പ്രവര്ത്തിച്ചാല് ഒരു ശുചിത്വ സമൂഹമായി മാറാന് നമുക്ക് കഴിയും. മലയാളിയുടെ സംസ്ക്കാരത്തിന്റെ മുഖമുദ്രയായ ശുചിത്വത്തെ വീണ്ടും നമുക്ക് ഉയര്ത്തികാണിക്കാന് കഴിയും.

ശ്രീനന്ദ.പി
6 A പരിയാരം യു പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം