ജി.എം. എച്ച്. എസ്.എസ്. സി.യു കാമ്പസ്/അക്ഷരവൃക്ഷം/ഇവാനും ഇഷാനും
ഇവാനും ഇഷാനും
മഞ്ഞു വീഴുന്ന ആ പുലരിയിൽ ഇവാൻ നേരത്തെ ഉണർന്നു. ഇഷാൻ ഇപ്പോഴും ഏതോ മധുര സ്വപ്നം കണ്ട് മൂടിപ്പുതച്ച് കിടന്നുറങ്ങുകയാണ്. പ്രഭാതകൃത്യങ്ങൾക്കു ശേഷം ഇവാൻ അടുക്കളയിലേക്കു ചെന്നു. അമ്മ അവന് ഒരു സാൻഡ് വിച്ച് കൊടുത്തു.
ഇവാൻ കഴിച്ചു കഴിഞ്ഞപ്പോഴേക്കും ഇഷാനും എണീറ്റു വന്നു. ഇവാൻ കുറച്ചുനേരം പുസ്തകം വായിച്ചു. ഇഷാൻ സാൻഡ് വിച്ച് കഴിച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടി കളിക്കാൻ പോയി. വാതിൽ തുറന്ന അവർ അദ്‌ഭുതപ്പെട്ടു പോയി. എല്ലായിടവും മഞ്ഞു കൊണ്ട് മൂടിയിരിക്കുന്നു. ഇത്രയേറെ മഞ്ഞ് ഇതാദ്യമായാണ് കാണുന്നത്. അവർ കമ്പിളി വസ്ത്രങ്ങൾ ധരിച്ച് മഞ്ഞിൽ കളിച്ചു. അമ്മ അതു കണ്ട് പുഞ്ചിരി തൂകി.
|