യു..സി.എൻ.എൻ.എം.എ.യു.പി.എസ് പോരൂർ/അക്ഷരവൃക്ഷം/കർഷകനും ആൽമരവും

12:03, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർഷകനും ആൽമരവും

പണ്ടുപണ്ട് ഒരു ഗ്രാമത്തിൽ ഒരു കർഷകൻ താമസിച്ചിരുന്നു. അയാൾ ഒരുപാട് മരങ്ങൾ നട്ടുവളർത്തിയിരുന്നു. അയാൾക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മരം ആൽമരമായിരുന്നു. അതിന്റെ ചുവട്ടിലിരുന്ന് ആൽമരത്തോട് അയാൾ കുറേ സംസാരിക്കുമായിരുന്നു. പെട്ടെന്ന് ഒരു ദിവസം മരം മുറിക്കാൻ കുറേ ആളുകൾ വന്നു. മരങ്ങൾ എല്ലാം വെട്ടി മുറിച്ചു. പതിയെ പതിയെ അവിടെ കൂറ്റൻ കെട്ടിടങ്ങൾ പണിയാൻ തുടങ്ങി. പ്രകൃതിസൗന്ദര്യം ഇല്ലാതാവാൻ തുടങ്ങി. തണലേകാൻ മരങ്ങൾ ഇല്ലാതായി. പക്ഷികൾക്ക് ശുദ്ധവായു ഇല്ല, പുഴകളെല്ലാം മലിനമായി. എങ്ങും രൂക്ഷഗന്ധം. ഗ്രാമങ്ങൾ പതിയെ പട്ടണങ്ങളായി. മലിന ജലത്തിൽ കൊതുകുകൾ മുട്ടയിട്ട് ഡെങ്കി പനിപോലുള്ള അസുഖങ്ങൾ പടർന്നു. കർഷകൻ തന്റെ സങ്കടങ്ങൾ ആൽമരത്തോട് പറഞ്ഞു. ആൽമരം കര്ഷകനോട് പറഞ്ഞു. എന്നേയും മനുഷ്യർ കൊല്ലുമോ? കർഷകൻ വളരെ ദുഖിതനായി. ഒരു ദിവസം കർഷകൻ പണികഴിഞ്ഞുവന്നപ്പോൾ തന്റെ ആൽമരത്തെയും വെട്ടി നശിപ്പിച്ചിരുന്നു. അവസാനമായി ആൽമരം കർഷകനോട് പറഞ്ഞു. എന്നേയും അവർ വെറുതെ വിട്ടില്ല. കർഷകൻ ആ ആൽമരത്തിനുമുന്നിൽ ദുഃഖിതനായി തല താഴ്ത്തി നിന്നു................

ഇഷ ഫാത്തിമ
4 B യു.സി.എൻ.എൻ.എം.എ.യു.പി.സ്കൂൾ, പോരൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ