കായലോരം

അതെ അദ്ദേഹം പതിവുപോലെ ആ കൂറ്റൻ ബോട്ടിന്റെമൂലയിൽ ഇരുന്ന് മീൻ നന്നാക്കുകയാണ് സമയം പതിനൊന്ന് മണിയോടടുക്കുന്നു അയാൾ മീൻ നന്നാക്കുന്നു എങ്കിലും അയാൾ ആ പരപ്പാർജിച്ച കായലിനെയും കായൽ കാഴ്ചകളെയും സൂക്ഷ്മമായി വീക്ഷിക്കുന്നുണ്ടായിരുന്നു .മീൻ നന്നാക്കി തീർന്ന അദ്ദേഹം തന്റെ പാചക പുരയിലേക്ക് നീങി. അദ്ദേഹം ഒരു പാചകക്കാരനുപരി ഒരു തനി പ്രകൃതി സ്‌നേഹി കൂടി ആയിരുന്നു .അപ്പോഴാണ് അദ്ദേഹം കപ്പിത്താൻ ബോട്ട് കരയിലേക്ക് അടുപ്പിക്കുന്നത് ശ്രദ്ധിച്ചത് ജോലിയുടെ കാഠിന്ന്യം അദ്ദേഹത്തെ വല്ലാതെ തളർത്തിയിരുന്നു .അതു കാരണം തന്റെ ചലനങ്ങൾ പോലും ശ്രദ്ദിക്കാൻ കഴിയുന്നില്ല എന്നോർത്തു അദ്ദേഹം ചിരിച്ചു .അപ്പോഴാണ് കാതടപ്പിക്കുന്ന ശബ്ദവുമായി പത്രക്കാരൻ രാമുവിന്റെ രംഗ പ്രവേശനം .അയാൾ രാമുവിന്റെ നേരെ തിരിഞ്ഞു .എന്താ രാമു ?വയസ്സായെകിലും എന്റെ കേൾവിക്കൊരു കുഴപ്പവുമില്ല .നിന്റെ സൈക്കിളിന്റെ ശബ്‌ദം കാതടപ്പിക്കുന്നതിലുപരി വലിയ തോതിൽ ശബ്‌ദ മലിനീകരണവും ഉണ്ടാക്കുകയും ചെയ്യും .അദ്ദേഹത്തിന്റെ ചെറിയ പ്രഭാഷണത്തിനു ശേഷം രാമു പറഞ്ഞു .ഞങ്ങൾ പത്രക്കാരേക്കാളും മറ്റുതൊഴിലാളികളെക്കാളും നാടിനെയും നഗരത്തെയും കുടിനീർ മുട്ടിക്കുന്നത് നിങ്ങൾ ബോട്ട് തൊഴിലാളികൾ തന്നെയാണ് പിന്നെയൊന്നും തന്നെ ഉരവിടാതെ കുട്ടാബോധം പുരണ്ട മനസ്സുമായി ആ പാവം പാചകക്കാരൻ അവിടംവിട്ടു .............കുറച്ചു സമയത്തിനുശേഷം ബോട്ടിന്റെ മുതലാളിയായ ഈപ്പച്ചൻ മുതലാളിയെത്തി അദ്ദേഹം പറഞ്ഞു .ഇന്ന് ഗസ്റ്റ് ഇല്ല പകരം എന്റെ രണ്ട് സുഹൃത്തുക്കൾ ഉണ്ടാകും .ഇന്ന് കരിമീൻ വറുത്തതുണ്ടല്ലോ !അതവർക്ക് ഇഷ്ട്ടപെടാതിരിക്കില്ല .സ്വർണ മലകൾ കൊണ്ടലങ്കരിച്ച കഴുത്തിലാക്കി ഈപ്പച്ചൻ മുതലാളി പറഞ്ഞു ....അങ്ങനെ ഉച്ചയോടടുത്ത സമയത്ത് രണ്ട് പേരുമായി മുതലാളി വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെട്ടു .തിടുക്കംകൂട്ടി നടന്നടുക്കുന്ന അവർ .വരൂ ഇരിക്കൂ ചായയെടുക്കട്ടെ ?.ഈ ഉച്ചക്കോ?ഭക്ഷണം എടുത്തവെക്ക് വിശക്കുന്നു ഈപ്പച്ചൻ മുതലാളി ആവിശ്യപ്പെട്ടു.വറുത്ത വാഴയില കുമ്പിളിൽ വറുത്ത കരിമീനുമായി മേശക്കരികിലേക്ക് അദ്ദേ ഹം നീങി .അങ്ങനെ ചോറും മീനും മേശയിൽ വെച് കൈകഴുകിയ ശേഷം അദ്ദേഹം ഈപ്പച്ചൻ മുതലാളിയെയും കൂട്ടുകാരെയും ഭക്ഷണം കഴിക്കാൻ വിളിച്ചു .വരൂ കൈകഴുകി ഭക്ഷണം കഴിക്കാം എന്നിട്ടാവാം ബാക്കി വിശേഷം അതുകേട്ട ഈപ്പച്ചൻ പറഞ്ഞു കൈകഴുകിയോ ?(ചിരിച്ചുകൊണ്ട് )പൈസ വാങ്ങിയേ ഈ കയ്യിന് ശീലമുള്ളൂ അതുകൊണ്ട് കഴുകിയില്ലേലും ഭക്ഷണം കഴിക്കുന്നതിൽ ഈ വലിയ വീട്ടിൽ ഈപ്പച്ചന് ഒരില്ലായ്മയുമില്ല .ഇതുകേട്ട ഈപ്പച്ചന്റെ കൂട്ടുകാർ ആർത്തു ചിരിച്ചു .പാചകക്കാരനായ അദ്ദേഹം അടുക്കളയിലേയ്ക്ക് നീങി .കവിൾ കണ്ണീർ കൊണ്ട് ജ്വലിച്ചു .............രണ്ടു ദിവസങ്ങൾക്കു ശേഷം ..പത്രക്കാരൻ രാമു എത്തി .പത്രം !ചൂടുള്ള വാർത്ത !.എന്നും പതിവില്ലാത്ത രാമുവിന്റെ ആർത്തുവിളി കേട്ട് ബോട്ടിന്റെ പടികൾകടന്ന് അദ്ദേഹം കരയിലേക്കിറങ്ങി എന്നിട്ട് ചോദിച്ചു .എന്താ രാമു വിശേഷം ?ഇനി മുതൽ ബോട്ട് കായയിലേക്കില്ല കരയിൽത്തന്നെ സ്കൂളില്ല കടകളില്ല .അതെന്താ ?പാചകക്കാരൻ ചോദിച്ചു .വായിച്ചുനോക്ക് ആ പാചകക്കാരൻ അദ്ബുധത്തോടെയും വിഷമത്തോടെയും ആ പത്രം നീർത്തി .എന്തോ പകർച്ചാവ്യാധി പരക്കുന്നു എന്നും കോവിഡ് -19 എന്നും കൊറോണ എന്നീ രണ്ട് നാമം അതിനുണ്ടെന്നും അതുമൂലം ഒരു കടകളും വിദ്യാലയവും നാലു പേരിൽ കൂടുതൽ ആളുകൾ സംഗമിക്കുന്ന ഒരു പരിവാടിയും സംഘടിപ്പിക്കാൻ പാടില്ലെന്നും ഇതു പിടിപെട്ട ആളിൽ നിന്ന് ഉദ്‌ഭവിക്കുന്ന ഒന്നായ സ്രവത്തിൽ നിന്നും ഇത് പിടിപെടും എന്നും രോഗ പ്രതിരോധ പ്രവർത്തനം ഊർജ്ജിതമാക്കണമെന്നും പുറത്തിറങ്ങുമ്പോൾ മാസ്ക് ,കയ്യുറ എന്നിവയും ഹാൻഡ്‌വാഷ് ,സാനിറ്റൈസർ തുടങ്ങി കാര്യങ്ങളുടെ ഉപയോഗം ഊർജ്ജിതമാക്കണമെന്നും അദ്ദേഹം വായിച്ചറിഞ്ഞു .......ജോലി തത്കാലത്തിന് നിർത്തിയെന്ന് അറിഞ്ഞ അദ്ദേഹം വീട്ടിലേക്ക് പോയി ....രണ്ടു ദിവസങ്ങൾക്കു ശേഷം തന്റെ ഫോണിലേക്ക് ഒരു വിളി അതു ഈപ്പച്ചൻ മുതലാളി ആയിരുന്നു. ഫോണെടുത്ത് വിവരങ്ങളറിഞ്ഞു .ഈപ്പച്ചൻ മുതലാളിയെത്തി പറഞ്ഞു തനിക്ക് വിശ്രമിക്കാനായല്ലെ ?എന്റെ ജോലിയും കൂലിയുമെല്ല്ലാം പോയി അന്ന് നിന്റെ വാക്ക് ധിക്കരിക്കാതെ കൈകഴുകി വൃത്തിയിൽ നടന്നിരുന്നേൽ ഇന്ന് എന്നെപോലുള്ളവർ കൈകഴുകി ക്ഷീണിക്കുമായിരുന്നില്ല .തനിക്കൊന്നും ബുദ്ധിമുട്ട് തോന്നുന്നില്ലേ? ഇങ്ങനെ കൈകഴുകി .ചിരി അടക്കാൻ കഴിയാത്ത ആ പാവം പാചകക്കാരൻ പറഞ്ഞു എന്നെപ്പോലുള്ള പാവങ്ങൾക്ക്ക് ഇത് ശീലമാ ഇതു പോലെ ചെയ്യാതെ ഒരു കാര്യം ചെയ്യുമ്പോഴാണ് അത് ബുദ്ധിമുട്ടായി തോന്നുന്നത് ഈപ്പച്ചൻ തന്റെ അറിവില്ലായ്മക്ക് അദ്ദേഹത്തോട് ക്ഷമ ചോദിച്ച ..... ഗുണപാഠം ----നാം ചെയ്യുന്നതിന്റെ പ്രവർത്തനഫലം നമുക്ക് തന്നെയാണ് ലഭിക്കുന്നത് അതു മനസ്സിലാക്കി ആരോഗ്യ പൂർണ്ണമായ ഭാവിക്ക് വേണ്ടി പോരാടുക ...ഗവണ്മെന്റിന്റെ ചട്ടങ്ങളും നിർദ്ദേശങ്ങളും പാലിക്കുക നല്ല നാളെക്കായി പോരാടുക ....അകന്ന് നിന്ന് കൊണ്ട് നമുക്ക് കൂടുതൽ അടുക്കാം

ഫാത്തിമ ഹന്ന .പി
8.D ആർ.എം.എച്ച്.എസ്. മേലാററൂർ
മേലാററൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ