കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്/അക്ഷരവൃക്ഷം/ ക്രൂരകരങ്ങളിൽ ഭൂമിയുടെ ജാലകക്കാഴ്ച

ക്രൂരകരങ്ങളിൽ ഭൂമിയുടെ ജാലകക്കാഴ്ച

ഒന്നു ചോദിച്ചാൽ ഒരായിരം
പുഷ്പമായി സ്നേഹത്തെ
വാരി തെളിഞ്ഞൊരു ഭൂമിതൻ
 മാറിനെ ആഞ്ഞു പിളർന്ന ഈ
മർത്യൻ ക്രൂരതകൾ ഒരു ജാലക
കാഴ്ചയായ് മാറുന്ന നേരത്ത്
ഇനിയുളള തലമുറയ്ക്ക് കരുതലിൻ
തലകുനിക്കുകണം എന്നോർത്ത്
ഇടുക തലയെടുപ്പുള്ളരി നാടിന്റെ
പച്ചപ്പ് മരുഭൂമിയാക്കി നീ മാറ്റിയപ്പോൾ
പ്രതികരിക്കാത്തത് പ്രകൃതിതൻ മാറി
നീ ആഞ്ഞു താണ്ഡവമാടി ഇല്ലേ
മാനവക്രുരത കാണുവാനായി ദൈവം
സ്വർഗത്തിൽ ജാലകം തുറന്നുവെച്ച്
പ്രകൃതിയുടെ കണ്ണുനീർ പ്രളയമായി
ഭൂതലവാസി കൾക്ക് മേലഞ്ഞടിച്ചു
ദുരിതത്തിൽ നിന്നുംകര കയറുന്നില്ല നീ
പ്രകൃതി തൻ രോദനം കേട്ടിടാതെ
ഇരുനില മാളിക പൊങ്ങുന്ന നേരത്ത്
ഭീതിയോടെ ജനം കരുതീടുക
നിൻ നാശത്തിൻ കാരണം നിൻ
ദുഷ്കരമെന്ന് ഓർത്തിടുക

ADHITHYA O N
9 E കെ.പി.സി.എച്ച്.എസ്.എസ്.പട്ടാനൂര്
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത