പി.എം.എസ്.എ.പി.ടി.എം.എ.എൽ.പി.എസ്. ചിറപ്പാലം/അക്ഷരവൃക്ഷം/ശുചിത്വം

11:23, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

കുട്ടികളാവുമ്പോൾ തന്നെ ശുചിത്വ ശീലം ഉണ്ടാവണം. അതിന് ഒരു പരിധിവരെ കുട്ടികളെ തയ്യാറാക്കണം. ശരീരവും, വസ്ത്രവും വൃത്തിയിൽ സൂക്ഷിക്കാൻ അവരെ പഠിപ്പിക്കണം. അതിന്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തണം. എന്നാൽ ബാക്കിയുള്ള വൃത്തി അവർ സ്വയം രൂപപ്പെടുത്താൻ ശ്രമിക്കും. ദിവസം രണ്ടു നേരമെങ്കിലും കുളിക്കണം. അതിന് രക്ഷിതാക്കൾ അവരെ പ്രോത്സാഹിപ്പിക്കണം. പുതിയതെ ല്ലെ ങ്കിലും വൃത്തിയുള്ള വസ്ത്രം ധരിക്കാൻ അവരെ പ്രേരിപ്പിക്കണം. വീടും പരിസരവും വൃത്തിയാ ക്കുന്നതിൽ കുട്ടികളെയും പങ്കാളികളാകണം. സ്കൂളിൽ ആയാലും, വീട്ടിലായാലും ഇത്തരം സന്ദർഭങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ചാൽ ചു റ്റുപാടുകൾ മലിനമാക്കാതെ നീങ്ങാൻ ഒരുപരിധി വരെ അവർക്ക് ആവും. ഇത്തരം കുട്ടികൾ വളർന്നാലും ചുറ്റുപാടുകളെ മലിനമാകാതെ ശ്രദ്ധിച്ചു കൊള്ളും. വ്യക്തി ശുദ്ധിക്ക് പ്രാധാന്യം നൽകുന്നത് പോലെ തന്നെ സാമൂഹിക ശുദ്ധിക്കും നാം പ്രാധാന്യം നൽകണം. ചില ആളുകൾ വ്യക്തി ശുചിത്വത്തിൽ പ്രാധാന്യം നൽകുമ്പോഴും പരിസര ശുചിത്വത്തിന് പ്രാധാന്യം നൽകുന്നില്ല എന്ന് മാത്രമല്ല, മാലിന്യങ്ങൾ വഴിയിൽ നിക്ഷേപിക്കുകയും, അന്യരുടെ പറമ്പിലും, ജലാശയങ്ങളിലും എറിയുകയും ചെയ്യുന്നു. ഇത്തരം ചീത്ത പ്രവർത്തികൾ മലയാളികളുടെ ഭാഗത്തുനിന്ന് സംഭവിക്കുന്നുണ്ട് എന്നത്ഖേദകരമായ ഒരു സത്യമാണ്. ഇത്തരം ചീത്ത പ്രവർത്തികൾ നാം അവസാനിപ്പിച്ചില്ലെങ്കിൽ നമ്മുടെ പരിസ്ഥിതി മാലിനമാവു കയും ഇനി വരുന്ന തലമുറ അതിന്റെ ദുരന്തഫലം അനുഭവിക്കുകയും ചെയ്യേണ്ടിവരും.

ഷാനിൽ ശിഹാബ്. പി
3 A പി എം എസ് എ പി ടി എം എ എൽ പി എസ് ചിറപ്പാലം
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം