ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
ലോകം കണ്ട വിനാശകാരിയായ കൊറോണാ വൈറസ് അഥവാ covid-19 ഇന്ത്യ പോലെ ജനസംഖ്യ രാജ്യത്ത് ജനജീവിതം അപ്പാടെ മാറ്റിമറിക്കുക ആയിരുന്നു. നാം അഭിമുഖീകരിക്കുന്ന അസാധാരണമായ പരീക്ഷണ ഘട്ടത്തെ മുൻനിർത്തി അവശ്യ സേവനങ്ങൾ ഉറപ്പാക്കി കൊണ്ടുള്ള ഈ അടച്ചിടൽ ഇന്ത്യയിൽ അനിവാര്യമാണ് എന്നതിൽ സംശയമില്ല. ഇന്ത്യയെ പോലെ ഒട്ടേറെ രാജ്യത്തെ രോഗവ്യാപനത്തിന് വേഗവും തീവ്രതയും കുറയ്ക്കാൻ ലോക് ഡൗൺ സഹായിച്ചു. ഭാഗികമായോ പൂർണമായോ ലോക്ക് ഡൌൺ പിൻവലിക്കുന്ന സാഹചര്യത്തിൽ എങ്ങനെ ഈ പകർച്ചവ്യാധി യെ പിടിച്ചുനിർത്താൻ ആകും എന്നതാണ് നാം ചിന്തിക്കേണ്ടത്. ഈ ലോകത്ത് അതിനുശേഷവും നാം ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രധാനമായും വ്യക്തിശുചിത്വം. അത് ജീവിതത്തിന്റെ ഭാഗമാക്കി വേണം മുന്നോട്ടു പോകാൻ. ഇടയ്ക്കിടെ കൈകാലുകൾ കഴുകുക ഇടയ്ക്കിടെ മുഖത്ത് സ്പർശിക്കുക പുറത്തിറങ്ങുമ്പോൾ എല്ലാം മാസ്ക് നിർബന്ധമായും ധരിക്കുക പൊതുസ്ഥലത്ത് തുപ്പുന്നത് സ്വഭാവം ഒഴിവാക്കുക അല്ലാതെ പൊതുസ്ഥലങ്ങളിൽ സാഹചര്യങ്ങൾ പരമാവധി കുറയ്ക്കുക തുടങ്ങിയവയെല്ലാം നമ്മുടെ ശീലം ആയി മാറണം. ലോക്കഡോൺ കഴിഞ്ഞാലും കോവിഡ് ബാധയുള്ള സ്ഥലങ്ങളിലേക്ക് പോകുന്നു എന്ന ബോധ്യത്തോടെ കൃത്യമായ മുൻകരുതലുകൾ എടുത്തു വേണം പുറത്തിറങ്ങാൻ. അകലം പാലിക്കൽ കൈകഴുകൽ സാനിറ്ററി ഉപയോഗം എന്നിവ ശീലമാക്കണം. കാർബോർഡ് പ്ലാസ്റ്റിക് തുടങ്ങിയ പ്രതലങ്ങളിൽ ദിവസങ്ങളോളം സാധാരണ പ്രതലങ്ങളിൽ മണിക്കൂറുകളോളം ഈ വൈറസ് ആയുസ്സുണ്ട്. അതുകൊണ്ട് വ്യക്തിത്വമാണ് വൈറസിനെതിരെ ഉള്ള ഏറ്റവും വലിയ പ്രതിരോധം. അടഞ്ഞുകിടക്കുന്ന ഓഫീസുകൾ തുറക്കുമ്പോൾ സ്വാഭാവികമായും തിരക്ക് ഉണ്ടാകും. ഈ തിരക്ക് നിയന്ത്രിക്കണം മാസ്കുകൾ നിർബന്ധമാക്കണം നമ്മുടെ മാത്രമല്ല ചുറ്റുമുള്ള അവരുടെ കൂടെ സംരക്ഷണം ഉറപ്പു വരുത്തുന്നുണ്ട്. പൊതുസ്ഥലങ്ങളിൽ തുപ്പുക മാലിന്യം തള്ളുക തുടങ്ങിയവ ശക്തമായ നിയമത്തിൽ സർക്കാർ പൂർണമായും ഇല്ലാതാക്കണം. ഇത്തരം മഹാമാരികൾ ഓരോ വ്യക്തിയുടെയും സമൂഹത്തെയും ആരോഗ്യ ശുചിത്വ ശീലങ്ങൾ ഫലപ്രദമായ മാറ്റങ്ങൾ ഉണ്ടാകും എന്ന് സുനിശ്ചിതമാണ്. ജാഗ്രതയും ശുചിത്വം പാലിച്ചാൽ ഓണക്കാലത്തെ വീടുകളിൽ തന്നെയായിരുന്നു ഈ മഹാമാരിയുടെ കണ്ണികൾ മുറിക്കാം.
|