വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ മഴ വന്നാൽ....

10:45, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴ വന്നാൽ....

കുഞ്ഞനുറുമ്പേ... കുഞ്ഞനുറുമ്പേ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ ചേമ്പിൻ ചോട്ടിലിരിക്കും ഞാൻ.

കുഞ്ഞിക്കുരുവീ... കുഞ്ഞിക്കുരുവീ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ വാഴക്കയ്യിലിരിക്കും ഞാൻ.

കുഞ്ഞനണ്ണാനെ... കുഞ്ഞനണ്ണാനെ...
മഴ വന്നാൽ നീ എന്തു ചെയ്യും?
മഴ വന്നാലോ മുറ്റത്തെ മാവിൻ പൊത്തിലിരിക്കും ഞാൻ.

ഇടമുറിയാതെ മഴ പെയ്യുമ്പോൾ,
തൊടിയിൽ വെള്ളം നിറയുമ്പോൾ,
കടലാസ്സിൻറെ തോണിയിറക്കി
തള്ളിവിടാനെന്തു രസം!!!

ഷിഫ ഫാത്തിമ.ടി.കെ
3C വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത