ഇന്ന്

 കാലം മാറി കഥയും മാറി
 ലോകം മുഴുവൻ മാറിമറിഞ്ഞു
 പാലിക്കാം അകലങ്ങൾ
 ചേർത്തുപിടിക്കാൻ ഹൃദയങ്ങൾ

 സ്കൂളും ഇല്ല കളിയും ഇല്ല
 കൂടെ കൂടാൻ ആളുമില്ല
 പരീക്ഷ പോലുമില്ലല്ലോ
 പിഞ്ചു ഹൃദയം തേങ്ങുന്നു

  പൊതുജനമേ സൂക്ഷിച്ചോ
 സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട
  കൈ കഴുകാം മാസ്ക് ഇടാം
 പ്രാർത്ഥിക്കാം ഒരുമിച്ച്

 പേടിവേണ്ട കരുതലാണ്  
വേണ്ടതെന്ന്  ഓർത്തിടാം
 ഭാരത മണ്ണിൽ ജനിച്ചതിനാൽ
 അഭിമാനിക്കാം എന്നെന്നും .

 ദൈവത്തിൻറെ സ്വന്തം നാട്ടിൽ
 നമ്മളെല്ലാം സുരക്ഷിതർ
 ആയിരമായിരം നന്ദികൾ
ഏകാം ഈശ്വരന് . 

ഫാത്തിമ സൻഹ
രണ്ട് സി ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പ‍ുറായ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - [[User:{{{name}}}|{{{name}}}]] തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത