കൊറോണ രോഗം നാട്ടിൽ മുഴുവൻ ഭീതി പരത്തുകയാണല്ലോ ആളുകളെല്ലാം വീടിനുള്ളിൽ ഒതുങ്ങി നിൽക്കുകയാണല്ലോ ചൈനയിലുണ്ടൊരു മാർക്കറ്റ് വൈറസ് കണ്ടൊരു മാർക്കറ്റ് ലോകം മുഴുവൻ പടർന്നു പിടിച്ച കോവിഡ് 19 എന്നൊരു വൈറസ് ഇന്ത്യാ യെന്നൊരു രാജ്യത്ത് കേരം തിങ്ങും നാട്ടിലും കൊറോണ എന്നൊരു രോഗം കൊണ്ട് പൊറുതിമുട്ടുകയാണല്ലോ ലോക് ഡൗൺ എന്നൊരു വാക്ക് കൊണ്ട് വീട്ടിൽ മാത്രം ഒതുങ്ങി നിന്ന് രാവും പകലും തള്ളി നീക്കും ലോകജനതയെ കണ്ടില്ലേ വെറുതെ നാട്ടിൽ കറങ്ങി നടന്ന് അരുതെ നിങ്ങൾ ചെയ്യരുതേ കൈകൾ കഴുകി മാസ്കുമണിഞ്ഞ് വൈറസിനെ തുരത്തിടാം നിപയെ നമ്മൾ തുരത്തി വിട്ടു പ്രളയം നമ്മൾ അതിജീവിച്ചു തുരത്താം നമ്മൾ ഒറ്റക്കെട്ടായ് കൊറോണയേയും തുരത്തിടാം