സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഇരട്ടയാർ/അക്ഷരവൃക്ഷം/നാളേയ്‌ക്കായ്

നാളേയ്‌ക്കായ്

 രാത്രിതൻ പുറം കുപ്പായമതു വലിച്ചെറിഞ്ഞ്
ഗിരികളിൽനിന്നിനൻ എത്തി നോക്കി
വിജനമാം വീഥികൾ വിശാലമായ് നീളുന്നു
നെഞ്ചിലെ നൊമ്പരം നാദമായുയരുന്നു

നാലുചുവരുകൾക്കുള്ളിൽ ഏകാകിയാം
ഭയെ തളംകെട്ടി നിൽക്കുന്നു നൂനം
ദേഹികാക്കാനായ് ദേഷ്യം വെടിഞ്ഞ്
ദാഹം സഹിച്ചിടാം ദീപം തെളിച്ചിടാം

ഖിന്നമാം നാളുകൾ ഒടുങ്ങുമൊരിക്കൽ
പുഞ്ചിരിതൻ ദിനം വിരിയുമെന്നേക്കുമായ്
നഷ്ടമാം ചീളുകൾതിരയുന്ന മാനവർക്ക്
അനശ്വരമായ് പ്രത്യാശമാത്രം...

അകലങ്ങളേറുമ്പോഴും മനമടുക്കുന്നു
ജാഗ്രത ജീവിതമാർഗ്ഗമേകീടുന്നു
കൈകഴുകി കരങ്ങളേകി കരുത്തേകിടാം
തുണയേകി പൊരുതിടാം നല്ല നാളേയ്ക്കായ്

വെയിലിൽ വാടാത്ത, തീയിൽ കരിയാത്ത
തളിരിലകൾ നാമ്പിടുന്നു പുതു ലോകത്തിനായ്
നിജമാകാത്ത നിനവുകൾ നിത്യമാക്കാൻ
നിരാശരാകാതെ നെയ്തിടാം നാളേയ്ക്കായ്.
  

അൻസ ബെന്നി
11 എസ് റ്റി എച്ച് എസ് എസ് ഇരട്ടയാർ
കട്ടപ്പന ഉപജില്ല
കട്ടപ്പന
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത