എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/അക്ഷരവൃക്ഷം/ഫോട്ടോഗ്രാഫിയും ഞാനും

23:08, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndphsudp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

{

ഫോട്ടോഗ്രാഫിയും ഞാനും      

2019 ഏപ്രിൽ മാസം അവധിക്കാലം ആയിരുന്നു .അന്ന് ഉച്ചയ്ക്ക് പതിവുപോലെ കുറച്ചുസമയത്തേക്ക് അമ്മയുടെ ഫോൺ എടുത്ത് യൂട്യൂബിൽ വീഡിയോകൾ കണ്ടു തുടങ്ങി വീഡിയോ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അപ്രതീക്ഷിതമായി ഒരു ഫോട്ടോഗ്രാഫി യുമായി ബന്ധപ്പെട്ട വീഡിയോ കണ്ടു. ആ വീഡിയോകൾ എന്നെ ഒരുപാട് സ്വാധീനിച്ചു. ഫോട്ടോഗ്രാഫി ബന്ധപ്പെട്ട വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന ഒരു ചാനൽ ആയിരുന്നു അത് വെറും മൂന്നു മിനിറ്റുള്ള 2 വീഡിയോകളാണ് എന്നെ ഫോട്ടോഗ്രാഫിയിലേക്ക് ആകർഷിച്ചത്. അത് കണ്ടതിനു ശേഷം അതിൽ പറഞ്ഞ കാര്യം ചെയ്യാൻ ശ്രമിച്ചു .അമ്മയുടെ ഫോൺ ആയിരുന്നു എൻറെ ആദ്യത്തെ ആയുധം. ഞാനെടുത്ത ഫോട്ടോകൾ അച്ഛനെയും അമ്മയെയും കാണിച്ചു അവർക്ക് അത് ഇഷ്ടപ്പെട്ടു .അച്ഛൻ ഫോട്ടോഗ്രാഫിയുടെ സാങ്കേതിക മേഖലയെപ്പറ്റി പറഞ്ഞു തരുകയും അത് കേട്ടപ്പോൾ എനിക്ക് വീണ്ടും ഫോട്ടോകൾ എടുക്കുവാൻ തോന്നി ഒരുപാട് ഫോട്ടോകൾ എടുക്കുകയും ഒരുപാട് ഫോട്ടോകൾ കാണുകയും ചെയ്തു .ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും ഫോട്ടോ എടുക്കുന്നവർക്കും അത് പങ്കുവെക്കാൻ പറ്റിയ ഒരു പ്ലാറ്റ്ഫോമാണ് ഇൻസ്റ്റാഗ്രാം എന്ന് ഞാൻ മനസ്സിലാക്കി. ഇൻസ്റ്റാഗ്രാമിൽ ഒരു അക്കൗണ്ട് തുടങ്ങി അതിൽ ഞാൻ എടുക്കുന്ന ഫോട്ടോകൾ പങ്കുവെച്ചു .ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർ എടുക്കുന്ന ഫോട്ടോകൾ ധാരാളമായി കണ്ടു തുടങ്ങി.ഓരോ ഫോട്ടോഗ്രാഫറുടെ യും ഫോട്ടോകൾക്ക് അതിൻേറതായ തനത് ശൈലി ഉണ്ടെന്ന് എനിക്ക് മനസ്സിലാക്കാൻ സാധിച്ചു .അങ്ങനെ പല ഫോട്ടോഗ്രാഫർമാരും ക്യാമറകളിൽ പകർത്തുന്ന ചിത്രങ്ങൾ കണ്ടു തുടങ്ങിയപ്പോൾ എനിക്കും തോന്നി ക്യാമറയിൽ ഫോട്ടോ എടുക്കണം എന്ന്. നേരത്തെ അച്ഛൻറെ ക്യാമറയിൽ ഫോട്ടോ എടുത്തിട്ടുണ്ട് അപ്പോഴാണ് അതിനോട് എനിക്ക് കൂടുതൽ ആകർഷണം തോന്നിയത്. അച്ഛൻ ഒരു ദിവസം രാത്രി ഓഫീസിൽ നിന്ന് കോരിച്ചൊരിയുന്ന മഴയിൽ തോളിൽ ഒരു ബാഗും തൂക്കി വീട്ടിൽ വന്നു.ആ ബാഗ് എനിക്ക് തന്നു അതിൽ അച്ഛൻറെ ക്യാമറ .ആ ക്യാമറയിൽ എന്നോട് ഫോട്ടോ എടുക്കുവാൻ പറഞ്ഞു .എനിക്ക് ആ ക്യാമറ കയ്യിൽ കിട്ടിയപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു....അന്നു തൊട്ടു കൂടുതൽ ചിന്തിക്കാൻ തുടങ്ങി വീടിനകത്തും പുറത്തും ഉള്ള കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി.എടുക്കുന്ന ഫോട്ടോകൾ അച്ഛൻ അച്ഛൻറെ സുഹൃത്തുക്കൾക്ക് അയച്ചിരുന്നു അവർ അതിൻെറ പോരായ്മകളും അഭിപ്രായങ്ങളും പറയും അത് എങ്ങനെ നന്നായി ചിത്രീകരിക്കാം എന്നും പറഞ്ഞു തരും എടുക്കുന്ന ഫോട്ടോകൾ വീട്ടുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു തുടങ്ങി അതിൽ അവരും അഭിപ്രായങ്ങൾ പറയുന്നത് എനിക്ക് പ്രചോദനമായി .ഫോട്ടോഗ്രാഫിയെ പറ്റി കൂടുതൽ അറിയാൻ യൂട്യൂബിൽ കൂടുതൽ വീഡിയോകൾ കാണാൻ തുടങ്ങി. ചില ചെറിയ വീഡിയോകൾ എടുത്തു കൊടുക്കാൻ അവസരങ്ങൾ ലഭിച്ചിട്ടുണ്ട് ഒരു ക്യാമറ ഉപയോഗിക്കുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെതന്നെയാണ്. ഞാനെടുത്ത ഫോട്ടോകൾ കൂടുതലും വീടിനു ചുറ്റും നിന്ന് പകർത്തിയവണ്. ട്രാവൽ ചെയ്യുമ്പോൾ എടുക്കുന്ന ഫോട്ടോകൾ കൂടുതൽ മനോഹരമായിരിക്കും. എടുക്കുന്ന ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത് ഒരു കഴിവാണ്. ഫോട്ടോകൾ എഡിറ്റ് ചെയ്ത് മനോഹരമാക്കാൻ സാധിക്കും അത് എഡിറ്റ് ചെയ്തു മോശം ആക്കുവാനും സാധിക്കും . ഫോട്ടോഗ്രാഫിയെ പറ്റി ഇനിയും അറിയണം എന്നാണ് എൻെറ ആഗ്രഹം ഒരു ക്ലിക്ക് കൊണ്ട് ഒരു കാലത്തെ ഒരുപാട് കാലത്തേക്ക് തളച്ചിടുന്ന മാന്ത്രികവിദ്യ ആണ് ഫോട്ടോഗ്രാഫി.....

ഗൗതം ബി
8 I എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ