22:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മയിലിനോട് | color= 4 }} <center> <poem> പീല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മയിലിനോട്
പീലി നിവർത്തുന്ന പൊൻമയിലെ നിന്നെ
കാണാൻ എന്തൊരു ചേലയ്യാ
മാനത്തു മഴവില്ല് പൂത്താൽ നിന്നുടെ
മേനിക്കെന്തൊരു പുകിലയ്യാ !
ഞാനും ഇതുപോൽ ആടാമെന്നാൽ
പീലി ഇല്ലല്ലോ വിരിച്ചീടാൻ
നിന്നുടെ പീലിയിൽ ഒന്നു തരാമോ ?
എന്നുടെ തോഴരെ കാണിക്കാൻ
പുസ്തക താളിലതു കരുതാംം ; പിന്നെ
അതു പെറ്റ മക്കളെ തിരികെ നൽകാം.