ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/അക്ഷരവൃക്ഷം/ലക്ഷ്മണരേഖ

ലക്ഷ്മണരേഖ

ഞാനൊരു കിളി ഒരു പാവം കൊച്ചുകിളി ഞാനിവിടെ ഒരു കൊച്ചുവീടിന്റെ കൊച്ചു ചായ് പിൽ സുഖമായി കഴിയുന്നു. എനിക്ക് കാര്യമായ ലോകവിവരമൊന്നും ഇല്ല എങ്കിലും സാമാന്യവിവരമൊക്കെയുണ്ട്. എന്റെ കാര്യം മാത്രം കേട്ടിട്ട് നിങ്ങൾക്ക് മടുപ്പ് തോന്നുന്നുണ്ടോ? ഇല്ലേ , എങ്കിൽ കേട്ടോളൂ.

കുറച്ച്കാലം മുനമ്പ് എല്ലായിടവും അലഞ്ഞ്നടന്ന് സകലരെയും ശല്ല്യപ്പെടുത്തിയിരുന്നഞാൻ കാലം കുറച്ചേ ആയുള്ളൂ ഇവിടെയെത്തിയിട്ട് ,അതിന് മുമ്പ് ദേശാടനപ്പക്ഷിക്ക് തുല്ല്യമായിരുന്നു എന്റെ ജീവിതം. ഇവിടെ എത്തിയതിൽപിന്നെ ജീവിതത്തിന് ഒരു അടുക്കും ചിട്ടയുമൊക്കെ കൈമുതലായി വന്നു ,ഒരു ദിനചര്യയുണ്ടായി. പുലർച്ചെ ഉണരും , കുറച്ച് പറക്കും ശേഷം അപ്പുറത്തെ പറമ്പിൽപോയി ചവറ്റിലക്കിളിയോടും ഓലഞ്ഞാലിയോടും രണ്ട് വിശേഷംപറഞ്ഞിരിക്കുമ്പോഴേക്കും മഞ്ഞക്കിളിയുടെയും ഉപ്പന്റെയും വരവായി പിന്നെ കളിച്ചുതിമിർക്കും. അതുകഴിഞ്ഞ് അടുക്കളമുറ്റത്ത്പോയി കൊത്തിപ്പെറുക്കും ഇങ്ങനെയൊക്കെപ്പോകുന്നു കാര്യങ്ങൾ.ഒരു ദിവസം കളിച്ചുക്ഷീണിച്ച് ഞാൻ പിന്നാമ്പുറത്തുകൂടി നടക്കുമ്പോൾ അവിടെ എന്തോ തിളങ്ങുന്നതുകണ്ടു. അതെന്താണ് അറിയുന്നതിനുള്ള സ്ഥിര കൗതുകത്തോടെ ഞനടുത്തേക്കുചെന്നു അപ്പോഴതാ എന്നെപ്പോലെതന്നെ ഒരുപക്ഷെ എന്നേക്കാളും ഭംഗിയുള്ല ഒരു പക്ഷി , ആഹാ! പുതിയൊരുകൂട്ട്കിട്ടി എന്നു പറഞ്ഞപ്പോഴേക്കും ആ വീട്ടിലെ ചേച്ചി വന്നു അതിന്റെ മുമ്പിൽ വന്നു നിന്ന് ചെരിഞ്ഞിരുന്ന പൊട്ട് നേരെ വച്ചു. ഞാൻ നോക്കുമ്പോൾ ആചേച്ചിയെപ്പോലിരിക്കുന്ന ഒരു ചേച്ചിയെ ഞാനതിൽ കണ്ടു. കാര്യമായിട്ടെന്തോ സംഭവിച്ചമട്ടിൽ ഞാൻ പി ൻവാങ്ങി. പിറ്റേദിവസം കളിക്കിടയിൽ ഉപ്പനാണ് പറഞ്ഞത് അതിന്റെ പേര് കണ്ണാടി എന്നാണെന്ന് , ബുദ്ധിയുടെകാര്യത്തിൽ അവനും ഓലഞ്ഞാലിയുമാണ് മുൻപന്തിയിൽ.

ഉം, ഇന്ന് നല്ലൊരു ദിവസമാണ്, തെളിഞ്ഞകാലാവസ്ഥയാണ് ഇന്ന് പതിവിലേറെനേരം കളിക്കാമെന്നു തോന്നുന്നു. കൂടിന് പുറത്തേക്കിറങ്ങി , ആ വീട്ടിലെ കാർ അവിടെത്തന്നെ കിടക്കുന്നു . ങേ, എന്തൊരത്ഭുതം ഇതുവരെ ഈ സമയം ഈ കാർ‍ ഇവിടെ കിടക്കുന്നത് കണ്ടിട്ടില്ല. ഞാൻ റോഡരികിലേക്ക്പോയിനോക്കി ,വാഹനങ്ങ തെല്ലുമില്ലാതെ വിജനമായ റോഡ്. പുകമണമില്ലാത്ത ശാന്തവും സുന്ദരവുമായ അന്തരീക്ഷം. ഞാൻ തിരികെ കൂടിനടുത്തേക്ക് വന്നു . അവിടുത്തെ കുട്ടികളുടെ സൈക്കിളും വെളിയിൽതന്നെയുണ്ട് ആരേയും വെളിയിലേക്ക് കാണുന്നേയില്ല .സമരമോ ഹർത്താലോ മറ്റോആണോ?എന്തായാലും അപ്രതീക്ഷിതമായികണ്ട ഈ കാഴ്ചകൾ മനസ്സിനെ കെടുത്തി ആരുടെയും മുഖം ഒന്നും കണ്ടില്ല ഞാൻ ധൃതിയിൽ പറമ്പിലേക്ക് പറന്നു. സാധാരണ ഈ സമയമാകുമ്പോഴേക്കു് ചവറ്റിലക്കിളിയും ഓലഞ്ഞാലിയുമെങ്കിലും എത്തേണ്ടതാണ്. എന്തായാലും വന്നതല്ലേ കുറച്ച് സമയം കാക്കാം. ഉപ്പനും വന്നില്ല ഓലഞ്ഞാലിയും വന്നില്ല. ചവറ്റിലക്കിളിയും വന്നില്ല മഞ്ഞക്കിളിയും വന്നില്ല, വിഷമത്തോടെ തിരിച്ചുപറക്കുമ്പോൾ അതാ വരുന്നു ഓലഞ്ഞാലി അവളുടെ മുഖത്ത് പരിഭ്രമത്തിന്റെ നേരിയ നിഴൽ കാണാനാവുന്നുണ്ട്. അവളുടെ മുഖം കണികണ്ടതേതായാലും ഭാഗ്യമായി.കാണാത്ത മട്ടിൽ പറക്കാൻ തുടങ്ങിയ അവളെ ഞാൻ വിളിച്ചശേഷമാണ് വന്നത്, എന്തുപറ്റി? എന്റെ നേരെ വന്നിട്ടും അവൾ അകലെയാണ് നിൽക്കുന്നത് . ഞാൻ അടുക്കുന്തോറും അവൾ അകലെയാണ് നിൽക്കുന്നത് ഞാൻ അടുക്കുന്തോറും അവൾ അകലുകയാണ് കളിപ്പിക്കുകയാണോ പെണ്ണ്. എന്തായാലും ആ കളി എനിക്ക് ഇഷ്ടപ്പെട്ടില്ല . മുഖം വീർപ്പിത്ത് ഞാൻ ചായിപ്പിലേക്ക് പറന്നു ,തിരിഞ്ഞുനോക്കി അവൾ പിന്നാലെ വരുന്നുണ്ട് ഓ, അപ്പോൾ കളിപ്പിക്കുകയാണ് .എനിക്കീക്കളി ഇഷ്ടമായില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു ,അവളെന്നെ ഒരുപാട് വഴക്ക്പറഞ്ഞു . എടാ മണ്ടാ , ഈ ഇടെയായി ചൈന എന്ന സ്ഥലത്ത് ഒരു വൈറസ് പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടെന്ന് ഉപ്പൻ പറഞ്ഞില്ലായിരുന്നോ? നീ അതുമറന്നോ .ആ വൈറസ് നമ്മുടെ രാജ്യത്തും മറ്റുമെല്ലാം പടർന്നിരിക്കുന്നു എന്നു പറഞ്ഞില്ലേ ഞാൻ. ഇത് രാജ്യവ്യാപകമാകാതിരിക്കാൻവേണ്ടി നമ്മുടെ സർക്കാർ പറഞ്ഞതാണ് വീടിന് പുറത്ത് ഇറങ്ങേണ്ടെന്ന് ,ഇനി ഇറങ്ങിയാൽതന്നെ ഒരുമീറ്റർ അകലം പാലിക്കണമെന്ന്. മനസ്സിലായോ? ഓ അങ്ങനെയാണോ, ഉംം അങ്ങനെയെങ്കിൽ വേഗം പൊയ്ക്കോ . തന്റെ അയലത്തെ കൊച്ചുകൂട്ടിലേക്ക് പറന്ന്പോയ ഓലഞ്ഞാലിയെ നോക്കി അന്തംവിട്ട് ഞാൻ നിന്നു. കൂട്ടുകാരെ ഞങ്ങളിപ്പോൾ ഞങ്ങളുടെ കളികൾ അവസാനിപ്പിച്ചു് പുറത്തിറങ്ങാതായി ,വീട്ടുവളപ്പിൽതന്നെ ഭക്ഷണംതേടിക്കഴിയുന്നു. ദയവുചെയ്ത് നിങ്ങളും ഈ പറയുന്നതെല്ലാം പാലിക്കൂ ,നല്ലൊരു നാളേക്കായി നമുക്കും നമ്മുടെ നാടിനുമായി ഇപ്പോൾ വീട്ടിലിരിക്കാം.

ദയ. സി.ആർ
7 G ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ