ആടിയുലയുന്ന തെങ്ങുകളും
ഉയർന്നു നിൽക്കുന്ന മലനിരകളും
ചില ചിലെ ചിലക്കുന്ന പക്ഷികളും
ഓടിനടക്കും കുട്ടികളും
തേൻ നുകരും പൂമ്പാറ്റകളും
നിറഞ്ഞൊഴുകും അരുവികളും .........
എന്തൊരു ചന്തം എൻ പ്രകൃതി എന്തൊരു ഭംഗി എൻ പ്രകൃതി .......
നിത്യ സുന്ദരമാണ് പ്രകൃതി
സത്യ സുരഭിലമാണെന് പ്രകൃതി
നിത്യഹരിത വർണ്ണമാണ് പ്രകൃതി
ഞാൻ കണ്ട പ്രകൃതി......