സെന്റ്. മേരീസ് എച്ച്.എസ്. കണ്ടനാട്/അക്ഷരവൃക്ഷം/ അമ്മ

21:49, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ധരണിയിലെന്നുടെ പാദം പതിഞ്ഞിടും മുന്നേ
എന്നെയും ചുമന്നു നടന്നവളെന്നമ്മ
ആദ്യാക്ഷരങ്ങൾ അറിഞ്ഞിടും മുൻപ് ഞാൻ
ആദ്യം പഠിച്ചൊരു വാക്കണമ്മ
പ്രാണൻ പറിക്കുന്ന വേദന തിന്നവളെനിക്കായി
ഞാൻ തിരികെയെത്തിടാൻ വൈകീടുകിൽ
ഉമ്മറപ്പടിമേലെ അവളിരിപ്പു
മുപ്പത്തിമുക്കോടി ദൈവങ്ങളിയുലകിൽ
ഉണ്ടെന്നു മാലോകർ ചൊല്ലിടുന്നു എങ്കിലും ഞാൻ
കൈതൊഴും എന്നുടെ ദൈവത്തെ
 എന്നെ ഞാനാക്കിയ എന്റെ പൊന്നമ്മയെ

അമൽ
9 A സെന്റ് മേരീസ് ഹൈസ്കൂൾ കണ്ടനാട്
തൃപ്പൂണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത