ഇരിണാവ് യു പി സ്കൂൾ/അക്ഷരവൃക്ഷം/മുന്നേറണം നമുക്ക്
മുന്നേറണം നമുക്ക്
നാം ഇന്ന് ജീവിക്കുന്നത് സ്വതന്ത്രമായ ഒരു രാജ്യത്താണ്. പക്ഷേ രണ്ട് മാസമായി നമ്മൾ സ്വാതന്ത്രർ അല്ല. നാം ഇന്ന് ജീവിക്കുന്ന സാഹചര്യം എത്ര ദാരുണം ആണെന്ന് ജനിച്ചു വീണ കുട്ടിക്ക് വരെ അറിയാം.ഒരു ഗ്രാമം അല്ല, ഒരു ജില്ലാ അല്ല, ഒരു സംസ്ഥാനം അല്ല, ഒരു രാജ്യം അല്ല, ലോകമാണ് ഈ ദുരന്ത സാഹചര്യത്തിന് കീഴടങ്ങിയിരിക്കുന്നത്.വർഷങ്ങൾക്കു മുൻപ് മാരകമായ പ്ലേഗ് രോഗം പിടിപെട്ടിരുന്നു. ശവശരീരങ്ങൾ കുന്നു കൂടിയ സാഹചര്യം. ഇന്ന് മരണ ഭയം ജനങ്ങളെ വേട്ടയാടുകയാണ്.നമ്മൾ മനുഷ്യർ തൊറ്റുപോവുകയാണോ എന്ന് ശങ്കിക്കുകയാണ്.കഴിഞ്ഞ മാഹാ പ്രളയം മലയാളികളുടെ മനസ്സിൽ നിന്ന് മാഞ്ഞുപോയിട്ടില്ല. പ്രളയം വിഴുങ്ങിയ കേരളത്തെ നമ്മൾ മലയാളികൾ മനക്കരുത്തും നിശ്ചയദാർഢ്യം കൊണ്ടും ചെറുത്തു നിന്നു. ഇന്ന് മനുഷ്യർക്ക് എന്തു കൊണ്ട് നഗ്നനേത്രങ്ങൾ കൊണ്ട് പോലും കാണാൻ കഴിയാത്ത ഈ കൊറോണ വൈറസിന്റെ മുന്നിൽ മുട്ട് കുത്തുന്നു. സൂര്യന്റെ കൊടുംചൂടിൽ വെന്തെരിയുകയാണ് നമ്മൾ.മൂന്നിൽ രണ്ട് ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട ഭൂമിക്കു പോലും ആ തീജ്വാലകളെ തടഞ്ഞു നിർത്താൻ ആവുന്നില്ല.ഈ കൊടും ചൂടിൽ പക്ഷിയെ കൂട്ടിൽ അടച്ചത് പോലെയാണ് നമ്മൾ ജീവിക്കുന്നത്.ചിലപ്പോൾ മനുഷ്യരുടെ ക്രൂരതകൾക്കുള്ള ശിക്ഷയാവാം ഇത്.കിഴക്കൻ ചക്രവാളത്തിൽ ഓരോ ദിവസവും സൂര്യൻ ഉദിക്കുന്നു സാഗരങ്ങളുടെ നടുവിൽ സൂര്യനോടൊപ്പം എത്രയോ മനുഷ്യ ജീവനും അസ്തമിക്കുകയാണ്.
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |