മുട്ടാർ സെൻറ് ജോർജ് എൽ പി എസ്/അക്ഷരവൃക്ഷം/കേരളം
അതിജീവിക്കുന്ന കേരളം
പച്ചവിരിച്ച പുഞ്ചപ്പാടങ്ങളും,തെങ്ങിൻതോപ്പുകളും,മേഘങ്ങളാൽ ഉടുപ്പിട്ട മലകളും, കുന്നുകളും,മേടുകളും,ആനകളും,മാനുകളും,പന്നികളും,പുലികളും അടങ്ങിയ കാടുകളും,തെളിഞ്ഞ ഓളങ്ങളിൽ മൂളിപ്പാട്ടുമായി പോകുന്ന ആറുകളും, ആമ്പൽ ഇടതിങ്ങിയ പൊയ്കകളും, പലതരം വൃക്ഷങ്ങളും,പലതരം ചെടികളും,പാടങ്ങളും,പശു മേയും പറമ്പുകളും ഇടതിങ്ങിയ എന്റെ കൊച്ചു കേരളം. 14 ജില്ലകളാണ് കേരളത്തിനുള്ളത് തിരുവനന്തപുരം ആണ് കേരളത്തിന്റെ തലസ്ഥാനം. ലോകത്തിലെ 7 സുന്ദരനാടുകളിൽ ഒന്നാണ് എന്റെ കൊച്ചു കേരളം.
കേരളം അതിജീവനത്തിലൂടെ
കേരളം കരുതലോടെ രോഗികളുമായുള്ള സമ്പർക്കത്തിലൂടെയാണ് കൊറോണ വൈറസ് പടരുന്നത്. മൂക്കിലൂടെയോ, വായിലൂടെയോ, കണ്ണിലൂടെയോ ആണ് വൈറസ് ശരീരത്തിൽ പ്രവേശിക്കുന്നത്. ഈ വൈറസ് വരാതിരിക്കാൻ നാം എന്ത് ചെയ്യണം ? എറ്റവും പ്രധാനപ്പെട്ടത് ആളുകൾ കൂടുന്ന പരിപാടിയിൽ പോകാതെ വീട്ടിൽ തന്നെ ഇരിക്കുക, ആരോഗ്യപ്രദമായ ഭക്ഷണം കഴിച്ച് നാം എല്ലാവരും ആരോഗ്യവാൻമാരായിരിക്കുക. യാത്രകൾ ഒഴിവാക്കുക.അത്യാവശ്യ യാത്രചെയ്യേണ്ടി വന്നാൽ തൂവാലയോ, മാസ്കോ ഉപയോഗിച്ച് മുഖം നന്നായി മറയ്ക്കുക. യാത്ര പോയിവരുമ്പോൾ സോപ്പുപയോഗിച്ച് കൈകൾ വൃത്തിയായി കുഴുകുക . ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ യാതൊരു തെറ്റും കൂടാതെ അനുസരിക്കുക. ഇതെല്ലാം പാലിച്ചുകൊണ്ട് നമുക്ക് കൊറോണവൈറസിനെ ഒന്നിച്ച് ചേർന്ന് പ്രതിരോധിക്കാം. "പരിഭ്രാന്തിയല്ല ജാഗ്രതയാണ് വേണ്ടത്"
|