ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/നാം മനുഷ്യർ......

21:00, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാം മനുഷ്യർ

സൃഷ്ടികളിൽ മികച്ചത് മനുഷ്യൻ എന്നാണ് നാം കരുതുന്നതും ചിന്തി കുന്നതും. തങ്ങളുടെ കഴിവിനാലും പ്രതിഭാമൂലവും പല കണ്ടുപിടിത്തങ്ങളും പരീക്ഷണങ്ങളും ചെയ്യുകയാണ്. ആ തരത്തിലെ പ്രവർത്തനങ്ങൾ മൂലം ഭൂമിയിലെ സന്തുലിതാവസ്ഥ തകിടം മറിയാൻ കാരണമായി. മറ്റു ജീവജാലങ്ങൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുത്താൻ തുടങ്ങി തങ്ങളുടെ ദൈനംദിന ജീവിതത്തിലെ അവശിഷ്ട്ടങ്ങൾ ആയ രാസപരിവർത്തനത്തിലെ വിഷമയം ആയ വായുവും ജലവും സമുദ്രത്തിലേക്കും അതുപോലെ ജലാശയങ്ങളിലും ഭൂപ്രദേശങ്ങളിലും നിക്ഷേപിച്ചു പോകുന്നു. മനുഷ്യ ജീവിതത്തിന്റെ സുഖസൗകര്യങ്ങൾക്കായി ഭൂമിയെ ചൂഷണം ചെയിതുകൊണ്ട് ഇരിക്കുന്നു.


സഹനത്തിന്റെയും പര്യായമായി പറയപ്പെടുന്ന ഭൂമി പോലും സഹന ശക്തി നഷ്ടപെട്ട പോലെ തിരിച്ചടികൾ ഏല്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഭൂചലനം, സുനാമി, കൊടിയ വേനൽ, പ്രളയം, കാലം മാറി വരുന്ന പേമാരികൾ, വിവിധതരം അസുഖങ്ങൾ ഇവയിൽ പലതും മനുഷ്യ പരീക്ഷണങ്ങളുടെ പരിണിത ഫലം ആണെന്ന് നമ്മളിലെ പലർക്കും അറിയാം.


പഞ്ചഭൂതങ്ങൾ ആയ ജലം, മണ്ണ് ,വായു, ആകാശം ,അഗ്നി എന്നിവയാൽ ആണ് ഭൂമി നിർമ്മിതം എന്നാണല്ലോ. എന്നാൽ തന്നേക്കാൾ വലിയവർ ഇല്ല എന്ന് കരുതുന്ന മനുഷ്യന് തടയാനോ രക്ഷനേടാനോ സാധിക്കാത്ത വിധം പ്രഹരം ഏല്പിക്കാൻ ആണ് ഉണ്ടായതു.അത് നാം കണ്ടറിഞ്ഞ അനുഭവങ്ങൾ ആണല്ലോ.


സൂചന എന്നപോലെ ഓരോ തവണയും പ്രളയം, ഭൂചലനം ,അഗ്നിപർവത വിസ്ഫോടനം എല്ലാം വരുന്നു എന്നിട്ടും മനുഷ്യനിൽ മാറ്റം വരുന്നില്ല. അവരുടെ ജീവിതശൈലി തുടർന്നുവന്നു. ഇന്ന് ഇതാ ലോകം ഒട്ടാകെ ഒരു രോഗബാധ, കണ്ണിനു കാണാൻ കഴിയാത്ത ഒരു വൈറസ് ലക്ഷകണക്കിന് മനുഷ്യരെയാണ് കൊന്നൊടുക്കുന്നത്.


സ്വന്തം ജീവിതശൈലിയും ആഹാരരീതികളും ആണ് ഇന്നത്തെ ഈ ഒരു അവസ്ഥയ്ക്ക് കാരണം എന്ന് തിരിച്ചറിഞ്ഞ മനുഷ്യർ രോഗബാധ യിൽ നിന്ന് രക്ഷനേടാൻ ആയി തങ്ങളിൽ തന്നെ ഒതുങ്ങി കഴിയാൻ തീരുമാനിക്കുന്നു.


ജീവിതശൈലിയിൽ പ്രധാനവും എന്നാൽ പാലിക്കാൻ മറന്നതുമായ ഒന്ന് ആയിരുന്നു വ്യക്‌തി ശുചിത്വം.. അതെ സംസ്കാര വളർച്ചയിൽ നാം മറന്നുപോയത്. പൊതുപരുപാടികളിലും പൊത് ഇടങ്ങളിലും കണ്ടുമുട്ടുമ്പോൾ ഹസ്തദാനം നൽകിയും ആലിംഗനം ചെയ്‌തും നാം ആഘോഷങ്ങളിൽ മതിമറന്നു എന്നാൽ അതിനു ശേഷവും മുൻപും ശരീരം ശുചികരിക്കാൻ മറന്നു പോകുന്നു. പുറത്തുപോയി വീട്ടിൽ എത്തിയാൽ കൈയും കാലും കഴുകാനും സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാനും മറന്നിരിക്കുന്നു.ആ സമയങ്ങളിൽ പാലിക്കേണ്ട ശുചിത്വവും സാമൂഹിക അകലവും പാലിച്ചിരുന്നു എങ്കിൽ ഒരു പക്ഷെ ഈ ഒരു അവസ്ഥ നമുക്ക് ഒഴിവാക്കാമായിരുന്നു.


പുറത്ത് പോയി വന്നാൽ ശരീരം വൃത്തിയാക്കുന്നതും കൈകാലുകൾ കഴുകുന്നതും നമ്മുടെ ഭാരത സംസ്കാരം ആയിരുന്നു. കാലക്രെമേണ വന്ന പരിഷ്കാരങ്ങളിൽ ആ സംസ്കാരം നാം മറന്നുപോയിരിക്കുന്നു. എന്നാൽ ഇന്ന് ആ ഒരു സംസ്കാരം മാത്രമാണ് നമ്മുടെ രക്ഷക്ക് ഉള്ളതും.


നാം ആണ് സർവ്വവും എന്ന ചിന്ത ഒഴിവാക്കുക. ഈ ഭൂമിയിലെ ഓരോ പുൽകൊടിക്ക് പോലും ഇവിടെ നിലനിന്നുപോകാൻ ഉള്ള അവകാശം ഉണ്ട് .അതാണ് പ്രകൃതി നിയമം. ആയതിനാൽ സഹജീവികളെ ഉൻമൂലനം ചെയ്യാൻ ഉള്ള വിദ്വേഷവും വൈരാഗ്യ ബുദ്ധിയും കളയൂ. പരസ്പരം ഇല്ലായിമ ചെയ്യാൻ അല്ല ഇൗ ജീവിതം . ആയതിനാൽ പരസ്പരം സ്നേഹത്തോടെയും എല്ലാവർക്കും നന്മ ഉണ്ടാകാനും ആയിട്ട്‌ പ്രാർത്ഥിക്കുക.ജീവിതം സുരക്ഷിതം ആയി ആസ്വദിക്കുക. നമ്മളിൽ ചിലർ ചെയ്തുപോയ തെറ്റിനാൽ ഇന്ന് ഈ ഭൂലോകം ഒന്നാകെ പ്രകൃതിയുടെ ശിക്ഷ അനുഭവിക്കുന്നു നമുക്ക് ഇനിയെങ്കിലും ഉറച്ച തീരുമാനം എടുക്കാം ഇനി മനുഷ്യനാൽ ഭൂമിക്ക് ദോഷം ഉണ്ടാകില്ല എന്ന്.


ലോക സമസ്ത
സുഖിനോ ഭവന്തു


Meera Krishna
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം