പരീക്ഷകള്‍ ഇന്ന് തുടങ്ങുന്നു.

കാഞ്ഞിരമറ്റം: അഞ്ചു മുതൽ ഒൻപതു വരെ ക്ളാസ്സുകൾക്ക് ഇന്ന് വാർഷിക പരീക്ഷ തുദങ്ങുന്നു. വളരെയധികം പേടിയോടെയാണ് കുട്ടികൾ ഇന്ന് പരീക്ഷാ ഹാളിലേക്ക് പോകുന്നത്. ആദ്യ പരീക്ഷയുടെ പേടി മാത്രമാവാം അതെന്ന് ഞങ്ങൾക്ക് തോന്നുന്നു. എന്തായാലും ഇന്ന് രാവിലെ പത്തു മണിയോടെ വാർഷിക പരീക്ഷയുടെ വരും ദിവസങ്ങളിലേക്കുള്ള കാത്തിരിപ്പിനും തുടക്കമാവും. 

'പത്രം ഉടനിരറങ്ങുന്നു

കാഞ്ഞിരമറ്റം: കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്കാഴ്ച എന്ന നിലയില്‍ സ്കൂള്‍ പത്രം ഉടന്‍ പുറത്തിറങ്ങുന്നു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനോടകം സ്കൂളില്‍ തുടങ്ങി കഴിഞ്ഞു. പത്രത്തിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഉടന്‍ പ്രതീക്ഷിക്കുക.