വേനലിൽ കരിഞ്ഞ, വൃക്ഷ ലതാദികൾ . ഭൂമിയാകെ വിണ്ടുണങ്ങി , ദാഹിച്ചു വലഞ്ഞു ജീവജാലങ്ങൾ. മേടം കഴിഞ്ഞു , ഇടവം പിറന്നു . ഒരു വാരം പിന്നിട്ടു , ഏഴുനാളുകൾ പിന്നെയും കഴിഞ്ഞു . ആകാശം കറുത്തു, സൂര്യൻ മറഞ്ഞു . ഇടിവെട്ടി മിന്നൽ തകർത്തു , കാറ്റുവീശി മഴ പെയ്തു.