സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം/അക്ഷരവൃക്ഷം/കാത്തിരിപ്പ്

20:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കാത്തിരിപ്പ്

അമ്മു ജനലഴികളിലൂടെ പുറത്തേക്കു നോക്കി നില്ക്കാൻ തുടങ്ങിയിട്ട് ഏറെ നേരമായി.ഇന്നാണ് വിദേശത്തു ജോലി ചെയ്യുന്ന അവളുടെ അമ്മ വരുന്നത്.സാധാരണ അമ്മ വരുമ്പോൾ അപ്പൂപ്പനും അമ്മൂമ്മയും അവളും കൂടി എയർപ്പോർട്ടിൽ പോയി കൂട്ടിക്കൊണ്ടു വരാറാണു പതിവ്.ഇത്തവണ ആരും ചെല്ലേണ്ടയെന്നാണ് അമ്മ പറഞ്ഞിട്ടുള്ളത്.എല്ലാത്തിനും എന്തൊക്കെയോ മാറ്റം. അമ്മ വരുന്നതു പ്രമാണിച്ച് അമ്മൂമ്മ സ്പെഷ്യലൊന്നും ഉണ്ടാക്കിയുമില്ല.മോളേ അമ്മ എത്താറായി.അപ്പൂപ്പനാണ്,അപ്പൂപ്പന്റെ മുഖത്തും സന്തോഷമില്ല.മറിയേ പുറകിലേമുറി തുറന്നിട്ടോ.അവൾ അങ്ങോട്ടാണു കയറുക.എത്ര നാളു കൂടി വരുന്നതാ എന്നിട്ടും? സാരമില്ല മറിയേ.എല്ലാം നല്ലതിനല്ലേ.ഇത്ര നാളും നമ്മൾ കാത്തിരുന്നില്ലേ. പിന്നെയാണോ ഒരു പതിനാലു ദിവസം.എല്ലാവരുടേയും നല്ലതിന് അതു ചെയ്തേ തീരൂ.അമ്മുവിന് ഒന്നും മനസ്സിലായില്ല.എന്തൊക്കെയാ ഈ അപ്പൂപ്പൻ പറയുന്നത്. മോളേ ഇത്തവണ അമ്മ ചോക്ലേറ്റൊന്നും കൊണ്ടു വന്നിട്ടില്ല കേട്ടോ.അതൊക്കെ നമുക്കു പിന്നെ വാങ്ങാം.അപ്പൂപ്പാ എന്താ അങ്ങനെ.അമ്മൂനൊന്നും മനസ്സിലാകുന്നില്ലല്ലോ. ഇത്രയും പ്രായമായ നിന്റെ അമ്മൂമ്മയ്ക്കു പോലും പറഞ്ഞിട്ടു മനസ്സിലാകുന്നില്ല,പിന്നാ മൂന്നാം ക്ലാസ്സുകാരിയായ മോൾക്ക്.അമ്മുക്കുട്ടിക്കെന്താ ഇപ്പോ സ്‍ക്കൂളില്ലാത്തത്. അത് കൊറോണ കൊണ്ട്.ആ അതറിയാല്ലോ.കൊറോണ പകരാതിരിക്കാൻ എന്തൊക്കെയാ നമ്മൾ ചെയ്യേണ്ടത്.സോപ്പിട്ട് കൈ കഴുകണം,പുറത്തിറങ്ങരുത്, കൂട്ടു കൂടരുത്,തൊടരുത് ഇതൊക്കെയാ ടി.വി.യിൽ പറയുന്നത്.അതേ മോളേ മോളുടെ അമ്മ വരുന്നത് കൊറോണയുള്ള നാട്ടീന്നല്ലേ.അപ്പോ ഒരു മുൻകരുതൽ എന്ന നിലയിൽ കുറച്ചു ദിവസം മാറി നിൽക്കുന്നു.അത്രേയുള്ളൂ.അതാ കാറെത്തീല്ലോ. അമ്മു അപ്പുപ്പന്റെ കൈ പിടിച്ച് സിറ്റൗട്ടിൽ നിന്നു.അമ്മ കാറിലിരുന്ന് അമ്മുവിനെ കൈ വീശിക്കാണിച്ചു.ഫ്ലയിംഗ് ക്വിസ്സ് കൊടുത്തു.പിന്നെ അമ്മൂമ്മ തുറന്നിട്ട പടിഞ്ഞാറേ മുറിയിലേക്ക്.

മിഥുൽ എം.എം
8A സെന്റ്.മേരീസ് എച്ച്.എസ്.ചെല്ലാനം
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ