വൻ മതിലുകൾ താണ്ടി വന്നവനാണവൻ
അഖിലാണ്ട ലോകവും വിറപ്പിച്ചവനാണവൻ
പ്രാണനായി കേണ്ണീടും മക്കൾക്കു നേരെ തൻ
കരുണയില്ലാ ദൃശ്ടി എറിഞ്ഞവനാണവൻ
എന്തിനീ പാരിലിതിങ്ങനെ
സംഹാര താണ്ടവമാടി നീ?
എൻ ജന്മനാട്ടിലിതെന്തിനീ
സംഹാര താണ്ടവമാടി നീ?
രക്ഷയില്ലെന്നു കണ്ട മനുഷ്യൻ
ദൈവത്തോടിങ്ങനർത്തിക്കയായ് ;
അല്ലയോ ദൈവമേ രക്ഷിക്ക നീ
വുഹാനിലെ വില്ലനിൽ നിന്നും
ദയകൊണ്ട് ഞങ്ങളെ രക്ഷിക്ക നീ
പെട്ടന്നതാ ദൈവമാക്രോഷിച്ചു ;
നിപ കൊല്ലാൻ ശ്രമിച്ച നാട്
പ്രളയം വിഴുങ്ങാൻ മുടിച്ച നാട്
അഹന്തകളെല്ലാമേ വെടിയുക മനുഷ്യാ നീ
അഹങ്കരിക്കേണ്ടവൻ അവനല്ലയോ
ജാതി ചോദിക്കരുതാരിനിയും !
മതം ചോദിക്കരുതാരിനിയും !
ഇല്ല വിടില്ല പിടി വിടില്ലാരെയും
കോവിഡ് ഒന്നിച്ചടക്കും പടുകുഴിയിൽ
ഇനി വരും തലമുറക്കിതൊരു ഗുണപാoമാ !
ഫസ്ന നസ്റിൻ നി പി
9d എച്ച്. എസ് .അനങ്ങനടി ഒറ്റപ്പാലം ഉപജില്ല പാലക്കാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത