പോരാടുവാൻ നേരമായിന്നു കൂട്ടരേ പ്രതിരോധമാർഗ്ഗത്തിലൂടെ കണ്ണി പൊട്ടിക്കാം നമുക്കി ദുരന്തത്തിനല- യടികളിൽ നിന്ന് മുക്തി നേടാം ഒഴിവാക്കിടം സ്നേഹവർത്തമാനം ഒഴിവാക്കിടം ഹസ്തദാനം അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട പരിഹാസരൂപേണ കരുതലില്ലാതെ നടക്കുന്ന സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല -ഒരു ജനതെയെത്തന്നെയല്ലേ ആരോഗ്യരക്ഷയ്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ഒരുമനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേറിടം ഭയക്കാതെ ശ്രദ്ധയോടി നാളുകൾസമർപ്പിക്കാം ഈ ലോക നന്മയ്ക്കു വേണ്ടി