19:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31510(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ഒറ്റക്കെട്ട്|ഒറ്റക്കെട്ട്]] {{BoxTop1 | തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമല്ല ഭയമല്ല ജാഗ്രത വേണം
ഭീതിയകന്നൊരു കരുതൽ വേണം
സന്നദ്ധരാകണം നാം ഈ മഹാവി-
പത്തിനെതിരെ മുന്നേറുവാൻ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
മുന്നേറുക ഭയക്കാതെ ശ്രദ്ധയോടെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മയ്ക്ക് വേണ്ടി
പ്രതിരോധിക്കാം നമുക്ക് ഒറ്റക്കെട്ടായി
ഈ ലോകനന്മയ്ക്കായി.
നമ്മുടെ മഹാത്മാക്കൾ ഒറ്റക്കെട്ടായ
പരിശ്രമത്തിലൂടെ നേട്ടങ്ങൾ കൊയ്തു.
അതുപോലെ നാം ഒറ്റക്കെട്ടായി
നേരിടും ഈ മഹാമാരികളെ
പരിശ്രമിക്കാം നമുക്ക് ഒറ്റക്കെട്ടായി
വിജയത്തിന്റെ ദൂരം എത്തി പിടിക്കാം
നാം ഒന്ന് നമ്മുടെ ലക്ഷ്യം ഒന്ന്