ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/അക്ഷരവൃക്ഷം/തല്ലിയുടച്ച വേനലവധി

19:17, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തല്ലിയുടച്ച വേനലവധി

മാർച്ച് മാസമാകുമ്പോൾ എനിക്ക് എല്ലാ വർഷവും വളരെ സന്തോഷമാണ്. കാരണം സ്കൂളടച്ചാൽ എനിക്ക് അമ്മയുടെ വീട്ടിൽ പോകാം. അവിടെ അമ്മൂമ്മയും ആന്റിയും മക്കളും വരും. അങ്ങനെ വേനലവധി സ്വപ്നം കണ്ട് കഴിയുമ്പോഴാണ് മാർച്ച് 22 നുണ്ടായ ജനത കർഫ്യൂവും തൊട്ട് പിന്നാലെയുള്ള ലോക്ക് ഡൗണും. അമ്മ പറഞ്ഞു ഈ വേനലവധിക്ക് നമുക്ക് എവിടെയും പോകാൻ പറ്റില്ലെന്ന്. എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ ഒരു പാട് കരഞ്ഞു.അമ്മ പറഞ്ഞു- നോക്കൂ പൊന്നു, നമുക്ക് ചുറ്റും ഒരുപാട് പൂക്കളും ചെടികളും ജീവികളും മൃഗങ്ങളും ഉണ്ട്. അവയെ എല്ലാം നിരിക്ഷിച്ചും പഠിച്ചും നമുക്ക് ഈ വേനലവധി കഴിച്ചുകൂട്ടാം. മനസ്സില്ലാ മനസ്സോടെ ഞാൻ നോക്കി. സത്യം തന്നെ എത്ര തരം പൂമ്പാറ്റകൾ, കുഞ്ഞു പക്ഷികൾ, ചെടികൾ, എന്തെല്ലാമാണ് നമുക്ക് ചുറ്റും. എല്ലാം ഞാൻ നടന്ന് നോക്കി മുഖത്ത് അമ്മ തയ്ച്ച മാസ്ക്കും കെട്ടി. വീട്ടിനുള്ളിൽ കയറുമ്പോൾ അച്ഛൻ വാങ്ങിയ ഹാൻഡ് വാഷ് ഇട്ട് കൈകൾ 20 സെക്കന്റ് വൃത്തിയായി കഴുകി ഞാനും വീട്ടിലിരുന്ന് നമ്മുടെ നാടിനെയും രാജ്യത്തെയും രക്ഷിക്കുന്ന ആ പുണ്യ പ്രവർത്തിയിൽകണ്ണിയായി....മുഖം മറച്ച്... കൈകൾ കഴുകി നമുക്ക് നമ്മുടെ നാടിനെ രക്ഷിക്കാം. Stay home... Stay safe...

പ്രതീക്ഷ എം
5 ബി ഏര്യം വിദ്യാമിത്രം യു.പി സ്കൂൾ
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം