(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടുകാർ
പൂക്കൾ പൂമ്പാറ്റകൾ കിളികൾ
ആകാശനീലിമയുടെ ചന്തം
ഇന്നെന്റെ പ്രകൃതിയുടെമുഖമിതാണ് .
ഒറ്റപ്പെടലിന്റെ കിളിക്കൂടുകളിൽ
കുരുങ്ങിക്കിടക്കുകയാണ് കുട്ടികൾ...
പുൽമെെതാനങ്ങളില്ല,കുന്നിൻപുറങ്ങളില്ല,
പുഴകളില്ല,ചിരികളില്ല...
എന്നാലും എനിക്ക് കൂട്ടായി എൻറെ പ്രകൃതിയുണ്ട്
ഉദയസൂര്യനെയും വെയിലിനേയും
അമ്പിളിയമ്മാവന്റെ തണുപ്പിനെയും
ഇന്ന് ഞാൻ കൂടുതലറിയുന്നു ഇഷ്ടപ്പെടുന്നു
മണ്ണിനെയും മഴയെയും ഞാനറിയുന്നു
ഞങ്ങൾ പ്രിയ കൂട്ടുകാരായ് മാറുന്നു....