കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി സംരക്ഷണം
പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയത്തെ പറ്റി പറയാൻ നമ്മൾ ഇന്ന് ബാധ്യസ്ഥരാണ്. കാരണം കാലത്തിന്റെ നിർണായകമായ കുത്തൊഴുക്കിൽ പെട്ട് നമ്മൾ നിമിഷങ്ങൾ എണ്ണിക്കഴിയുകയാണ്. കോവിഡ്19 എന്ന മഹാമാരിയെ ചെറുക്കാൻ നാം കൂട്ടത്തോടെ ഒറ്റക്കെട്ടായി നിൽക്കുകയാണ്. ശുദ്ധമായ വായു നിറഞ്ഞ അന്തരീക്ഷം നമുക്ക് ഇപ്പോൾ ലഭ്യമാണ്. പക്ഷേ അത് ശ്വസിക്കാൻ കഴിയാതെ മുഖാവരണം ധരിച്ച് നടക്കേണ്ടി വരുന്ന നമ്മുടെ ഗതികേടിന്റെ കാരണക്കാർ ഒരു തരത്തിൽ നാം തന്നെയല്ലേ ?.... ഹാൻഡ് വാഷും സാനിറ്റൈസറും തേച്ച് വീടിന്റെ അകത്തളങ്ങളിൽ രോഗത്തെ പ്രതിരോധിക്കാൻ നാം തയ്യാറായിരിക്കുന്ന കാലമേ നന്ദി. പ്രകൃതിയെയും ബന്ധങ്ങളെയും എന്താണെന്ന് നീ നമുക്ക് മനസിലാക്കി തന്നു.
|