സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/അമ്മേ, മാപ്പ്

അമ്മേ, മാപ്പ്

ഓടിത്തളരുമ്പോൾ ഞാൻ
വിളിക്കുന്നു അമ്മേ

താഴെ വീണ് മുട്ടൊന്ന് പൊട്ടുമ്പോൾ
ഞാൻ വിളിക്കുന്നു അമ്മേ
മക്കൾ ഞങ്ങൾ ദുഃഖത്തിന്
താങ്ങായ് നിന്നെയല്ലോ വിളിക്കുന്നു

അതെന്തൊരാശ്വാസമാണെന്നോ
എന്തൊരുത്സാഹമാണെന്നോ

ഓർത്തില്ലല്ലേ നിനക്കുമുണ്ട് ആധിയും വ്യാധിയും
നഷ്ടസ്വപ്നങ്ങളും

എല്ലാം നീ സഹിക്കുമെന്നും
പൊറുക്കുമെന്നും
കരുതി ഞങ്ങൾ
തിമിർത്തല്ലോ

അധികമായാൽ അമൃതും വിഷമെന്ന്
ഞങ്ങൾ മറന്നു

ആലോഷത്തിമിർപ്പിൽ നിൻ
മേനിയായ കാടുകളൊക്കെ
വെട്ടിയൊതുക്കി
പണക്കൊഴുപ്പിൽ നിന്നുടലായ
മലകൾ ഇടിച്ചു നിരത്തി

അങ്ങനെ അങ്ങനെ സുഖിച്ച്
കഴിയവേ
ഓർത്തീലാ

നിന്റെ കണ്ണീരാൽ
'
ഞങ്ങൾ മുങ്ങിത്താഴുമെന്ന്

നിന്റെ മിഴിനീർ ഞങ്ങൾക്ക്
പ്രളയമായ് തീരുമെന്ന്

അമ്മേ, മാപ്പ്! അമ്മേ, മാപ്പ്!

വ്യർഥമാണെങ്കിലും പറയുന്നു

പിഴവിനി പറ്റാതിരിക്കാം

അമ്മേ നീ പറയുക

നീ ഇനി കരയില്ലെന്ന്

കണ്ണീരാൽ ഞങ്ങൾ നനയില്ലെന്ന്

അമ്മേ മാപ്പ്


 

അലൻ ഷിബു
10 A സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത